Widgets Magazine
28
Apr / 2017
Friday

നന്ദന്‍കോട് കൂട്ടകൊലപാതകം; കുറ്റപത്രത്തില്‍ ക്രൂരത വെളിപ്പെടുത്തി പൊലീസ്

21 APRIL 2017 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

പെമ്പിളൈ ഒരുമൈ സമരപന്തലില്‍ സംഘര്‍ഷം; സമരപന്തല്‍ പൊളിക്കാന്‍ ശ്രമം, സിപിഎമ്മുകാരാണ് ഇതിന് പിന്നിലെന്ന് ആരോപണം, മന്ത്രി മണി തൊഴിലാളികോടു മാപ്പുപറയുംവരെ സമരം

കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് കോണ്‍ഗ്രസിന് ഇല്ല ,കോണ്‍ഗ്രസിലേക്ക് പുതുതായി 40 ലക്ഷം അംഗങ്ങളെ ചേര്‍ക്കുമെന്ന് എം.എം.ഹസന്‍

'അനുമതിയില്ലാത്ത പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ഏഴിമല നാവിക അക്കാഡമിക്ക് പ്രത്യേക അധികാരമില്ല'; ഗ്രീന്‍ ട്രൈബ്യൂണല്‍

സുനില്‍ സ്വാമിയെയും ജയറാമിനെയും രക്ഷിക്കാന്‍ തന്ത്രങ്ങള്‍ സജീവം; ശബരിമലയില്‍ തന്ത്രി മന്ത്രിയായി;ഉദ്യോഗസ്ഥര്‍ ബലിയാടായി

മന്ത്രി എം.എം മണിയ്ക്ക് കാവലൊരുക്കി ആറംഗ വനിതാ പോലീസ് സംഘം

നന്തന്‍കോട്ടെ വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സണ്‍ രാജയുടേത് സമാനതകളില്ലാത്ത ക്രൂരതയെന്നു പൊലീസ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നന്ദന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേദല്‍ ജീന്‍സനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസ് ക്രൂരത വ്യക്തമാക്കിയ റിപ്പോര്‍ട്ട് നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ ജിന്‍സണെ റിമാന്‍ഡ് ചെയ്തു. കേദല്‍ നടത്തിയത് ആസൂത്രിതവും ക്രൂരവുമായ കൊലപാതകം എന്ന നിലയില്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസില്‍ തുടര്‍നടപടികളിലേക്ക് കടക്കുന്നത്.

നന്ദന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ഉള്‍പ്പെടെ നാലുപേരെ കൂട്ടകൊല ചെയ്തകേസില്‍ പ്രതിയായ കേദലിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പൊലീസ് കേദലിനെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി കേദലിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. നന്ദന്‍കോട് വീട്ടിലും പെട്രോള്‍ പമ്പ് ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ചെന്നൈയിലും കേദലിനെ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കേദലിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. സാഹചര്യതെളിവുകള്‍ പ്രകാരം പ്രതി കുറ്റം ചെയ്തിരിക്കുന്നത് ആസൂത്രിതമായും ക്രൂരമായാണെന്നും പൊലീസ് വ്യക്തമാക്കി.

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കൊലപാതകത്തില്‍ പ്രതിക്കുള്ള ശിക്ഷയ്ക്ക് വഴിയൊരുക്കുക, സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമായിരിക്കും. ഡിഎന്‍എ, ഫോറന്‍സിക് ശാസ്ത്രീയപരിശോധന റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക് സര്‍ജന്‍ ഉടന്‍ പൊലീസിന് കൈമാറും. റിപ്പോര്‍ട്ടുകള്‍ എല്ലാം ലഭിച്ചാല്‍ ഉടന്‍ അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കും. മൊഴിയെടുക്കലിന്റെ തുടക്കത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനുള്ള കേദലിന്റെ ശ്രമം പൂര്‍ണ്ണമായും പരാജയപ്പെടുകയായിരുന്നു. ശാസ്ത്രീയതെളിവുകള്‍ പൂര്‍ണ്ണമായും വിശകലനം ചെയ്ത് ആവും അന്വേഷണ ഉദ്യോഗസ്ഥന്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL