എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ അച്ചടക്ക നടപടി

കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സാ പിഴവിനെ തുടര്‍ന്ന് എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ അച്ചടക്ക നടപടി. മരിച്ച ഷംന തസ്‌നിമിനെ ചികില്‍സിച്ച ആശുപത്രിയിലെ ഡോക്ടര്‍ ജില്‍സ് ജോര്‍ജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. ഉന്നതതല സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചികില്‍സയ്ക്കിടെ ഷംന മരിച്ച കാര്യം ബോധ്യപ്പെട്ടിട്ടും ഇക്കാര്യം മറച്ചുവച്ച് ഡോക്ടര്‍ ജില്‍സ് ജോര്‍ജ്,ഷംനയെ വിദഗ്ധ ചികില്‍സയ്ക്കായി കളമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യമടക്കം അന്വേഷണത്തില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് പനിയ്ക്ക് ചികില്‍സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ഥിനി ഷംന തസ്‌നീം ചികില്‍സാ പിഴവിനെ തുടര്‍ന്ന് മരിച്ചത്.
https://www.facebook.com/Malayalivartha