കൊള്ളാനും തള്ളാനുമാകാതെ സെന്‍കുമാര്‍ വിഷയം: സെന്‍കുമാറിനെ ഒഴിവാക്കാന്‍ വളയമില്ലാതെ ചാടാനൊരുങ്ങി സര്‍ക്കാര്‍
സംസ്ഥാന പോലീസ് മേധാവിയായി റ്റി.പി.സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കാനാവാതെ സര്‍ക്കാര്‍ കുഴയുമ്പോള്‍ സെന്‍കുമാറിനെ അതേ തസ്തികയില്‍ ജോലിയൊന്നും നല്‍കാതെ നിയമിക്കുന്നതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നു.
ഉദാഹരണത്തിന് സംസ്ഥാന പോലീസ് മേധാവി ആധുനികവല്‍ക്കരണം എന്നൊരു തസ്തിക സൃഷ്ടിച്ചാലെന്തെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രണ്ടു മാസം കഴിഞ്ഞ് സെന്‍കുമാര്‍ പിരിയുമ്പോള്‍ തസ്തിക ഇല്ലാതാക്കുകയും ചെയ്യാം..
സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിക്കുന്ന ലോകനാഥ് ബഹ്റയെ അതേപടി നിലനിര്‍ത്തി കൊണ്ടുള്ള പോംവഴിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അദ്ദേഹത്തിന് സംസ്ഥാന പോലീസ് മേധാവി ക്രമസമാധാനം എന്ന തസ്തികയില്‍ തുടരുന്ന തരത്തിലാണ് ആലോചനകള്‍ പുരോഗമിക്കുന്നത്.
ഇല്ലെങ്കില്‍ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്കി സമയം നീട്ടുകൊണ്ടു പോകാനും സര്‍ക്കാരിനു ആലോചനയുണ്ട്. അതാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാത്തത്.ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന് സര്‍വീസുള്ളത്.ജൂണ്‍ 30 ന് രണ്ടു മാസമുണ്ട്. അത്രയും തള്ളി നീക്കിയാല്‍ രക്ഷപ്പെട്ടു എന്നാണ് തീരുമാനം.
ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് ,തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ കത്ത് നല്‍കിയെങ്കിലും അത് പരിഗണിക്കാന്‍ സാധ്യതയില്ല.
അതിനിടെ സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന സ്പീക്കറുടെ പ്രസ്താവന വിവാദമായി. പിണറായിയെ മുന്നിലിരുത്തി കൊണ്ടായിരുന്നു വിമര്‍ശനം.ബഹ്റ ഡിജി പി യായി തുടരുമ്പോഴാണ് വിമര്‍ശനം എന്നോര്‍ക്കണം.
https://www.facebook.com/Malayalivartha