പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു
മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകള്‍ക്കെതിരെ മന്ത്രി എം.എം. മണി വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം പാളി. ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കത്തെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെയാണ് പൊലീസിന് ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്.
അതേസമയം സമരം നടത്തുന്ന പ്രവര്‍ത്തകരുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍ തന്നെ ഡി.എം.ഒയുടെ തീരുമാനം അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha