സി.പി.എമ്മിന്റേത് ഏകാധിപത്യ സമീപനം:സി.പി.ഐ
മൂന്നാര്‍ വിഷയത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. എകാധിപത്യ സമീപനമാണ് സി.പി.എം കൈകൊള്ളുന്നത്. ഇത് തിരുത്തി മുന്നോട്ട് പോവാന്‍ പാര്‍ട്ടി തയാറാവണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
സി.പി.ഐക്ക് ടാറ്റയുമായി ബന്ധമില്ല. ബംഗാളില്‍ ടാറ്റക്ക് വേണ്ടി നിലകൊണ്ടത് സി.പി.ഐ അല്ല. സിംഗൂരില്‍ ടാറ്റക്ക് ഭൂമി ഏറ്റെടുത്ത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ബംഗാളില്‍ നിന്നും അനുഭവമുണ്ടായിട്ടും പാഠം പഠിച്ചില്ലെന്നും സി.പി.ഐയില്‍ വിമര്‍ശനമുയര്‍ന്നു.
നേരത്തെ കോടിയേരി ബാലകൃഷ്ണന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സി.പി.ഐയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കുക എന്നത് സര്‍ക്കാറിന്റെ നയമാണെന്നും കോടിയേരി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha