സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല
കേരളത്തിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ സൗമ്യ വധക്കേസ് സംബന്ധിച്ചുള്ള നിയമപോരാട്ടം അവസാനിച്ചു. ആര് ജഡ്ജിമാരും ഹര്‍ജി തള്ളാനുള്ള തീരുമാനത്തോട് യോജിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ മാതാവ് സുമതിയുമാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്.
അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിയാണ് കേരളത്തിന്റെ ഹരജി സാക്ഷ്യപ്പെടുത്തിയത്. തിരുത്തല്‍ ഹരജിയില്‍ മുതിര്‍ന്ന അഭിഭാഷകന് സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറും മാതാവ് സുമതിയും നല്കിയ പുന:പരിശോധന ഹരജി നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. സൗമ്യയെ കൊലപെടുത്തിയത് ഗോവിന്ദച്ചാമിയാണെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയത്.
എന്നാല്‍ ബലാത്സംഗത്തിന് നല്കിയ ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചിരുന്നു. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ ക്രൂര പീഡനത്തിനിരയായത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.
https://www.facebook.com/Malayalivartha