സൗമ്യ കേസ്; കോടതിവിധിയില്‍ മനം നൊന്ത് സൗമ്യയുടെ മാതാവിന്റെ പ്രതികരണം
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധിയില്‍ ദുഖം രേഖപ്പെടുത്തി ജിഷയുടെ അമ്മ സുമതി. കോടതി വിധിയില്‍ ദുഃഖമുണ്ടെന്നും ഗോവിന്ദചാമി ചത്ത് കണ്ടാല്‍ മതിയെന്നും അവര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
കോടതി വിധിയില്‍ ദുഃഖമുണ്ട്. നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എവിടെയാണ് പിഴവ് പറ്റിയതെന്ന് മനസ്സിലാവുന്നില്ല. ഗോവിന്ദചാമി ചത്ത് കണ്ടാല്‍ മതി-സുമതി പറഞ്ഞു.
ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ആറംഗ ബെഞ്ച് ഗോവിന്ദച്ചാമിയുടെ വധശിക്ഷാ തിരുത്തല്‍ ഹര്‍ജി തള്ളിയതോടെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങി നല്‍കാനുള്ള നിയമപോരാട്ടം ഏകദേശം അവസാനിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ആറംഗ ബെഞ്ച് ഐക്യകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു. ഹര്‍ജിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീംകോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്കിയ പുനഃപരിശോധന ഹര്‍ജി നേരത്തേ തുറന്ന കോടതിയില്‍ വാദം കേട്ട് തള്ളിയിരുന്നു. ഇതിന് ശേഷമാണ് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജിയുമായി കോടതിയെ വീണ്ടും സമീപിച്ചത്.
https://www.facebook.com/Malayalivartha