വരുന്നു ഷീ ലോഡ്ജുകള്‍...സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സുരക്ഷിതമായി പാര്‍ക്കാനും ഭക്ഷണം കഴിക്കാനും സൗകര്യം
ആത്മവിശ്വാസത്തോടെയുള്ള സഞ്ചാരത്തിന് സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസൗകര്യം അത്യാവശ്യമാണ്. ഇതിനായി ഷീ ലോഡ്ജുകള്‍ എത്തുകയാണ്. സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സുരക്ഷിതമായി പാര്‍ക്കാനും ഭക്ഷണം കഴിക്കാനും സൗകര്യങ്ങളുള്ളതായിരിക്കും ഷീ ലോഡ്ജുകള്‍. വിശ്വസ്തതയുള്ള ഒരു ഏജന്‍സിയുടെ ചുമതലയില്‍ ഷീ ലോഡ്ജുകളുടെ ശൃംഖല സ്ഥാപിക്കാനാണ് തീരുമാനം.
പകലും രാത്രിയും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഈ സുരക്ഷിതസങ്കേതങ്ങളില്‍ ഓണ്‍ലൈനായി മുറി ബുക്ക് ചെയ്യാം. ഭക്ഷണം കഴിക്കാനുള്ള കാന്റീനും അത്യാവശ്യം സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. കുടുംബശ്രീ സംവിധാനത്തിന്റെ സഹായത്തോടെ ഇതിന്റെ ചുമതല വനിതാഗ്രൂപ്പുകളെ ഏല്‍പ്പിക്കും.
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും വലിയ നഗരസഭകളിലുമായിരിക്കും തുടക്കത്തില്‍ ഇവ സ്ഥാപിക്കുക. കോര്‍പ്പറേഷനോ നഗരസഭയ്ക്കോ സ്വന്തമായുള്ള കെട്ടിടത്തിലോ വാടകയ്ക്ക് എടുക്കുന്ന കെട്ടിടത്തിലോ ഷീ ലോഡ്ജ് തുടങ്ങാം.
https://www.facebook.com/Malayalivartha