കൊച്ചി മെട്രോയുടെ ആദ്യയാത്രക്കാർ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

കൊച്ചി മെട്രോയില്‍ ആദ്യ യാത്രക്കാരായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. പതിമൂന്ന് ട്രാന്‍സ്‌ജെന്‍ഡേഴുകളാണ് ആദ്യ യാത്രയുടെ ഭാഗമായത്. മുട്ടംയാര്‍ഡില്‍ നിന്നും പാലരിവട്ടംവരെയായിരുന്നു ഇവര്‍ യാത്ര ചെയതത്. കൊച്ചി മെട്രോയില്‍ ജോലിയില്‍ തിരഞ്ഞെടുത്ത ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ട 23 പേര്‍ക്കുള്ള പരിശീലന പരിപാ
കൊച്ചി മെട്രോയുടെ ആദ്യയാത്രയില്‍ ഭിന്നലിംഗക്കാര്‍ക്ക് അവസരം കിട്ടിയതില്‍ ഏറെ സന്തോഷത്തിലാണ് ഇവര്‍. ഞങ്ങളെ സമൂഹം അംഗീകരിച്ചതിന്റെ ഭാഗമാണ് ഇത്തരത്തില്‍ ജോലി കിട്ടിയതും ആദ്യയാത്രയില്‍ പങ്കെടുക്കുവാനും അവസരം കിട്ടിയതും. നഗരത്തിന്റെ മുകളിലൂടെയുള്ള യാത്ര വളരെ കൗതുകമായിട്ടാണ് തോന്നിയത്. നമ്മുക്ക് നല്ലൊരു യാത്ര സമ്മാനിക്കുവാന്‍ മെട്രോ യാത്രയിലൂടെ കഴിയും. ആലുവമുതല്‍ പാലരിവട്ടം വരെ ഏകദേശം 10 മിനിറ്റുകൊണ്ട് എത്തുവാന്‍ സാധിച്ചു. ഓരോ കോച്ചുകളിലും പ്രത്യേകമായാണ് സീറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇനി വരും ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് ട്രെയിനിങ് നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha