Widgets Magazine
23
May / 2017
Tuesday

ഏഷ്യാനെറ്റ്, റിപ്പബ്‌ളിക് ചാനലുകളുടെ മേധാവി രാജീവ് ചന്ദ്രശേഖറിനെ നിലയ്ക്കു നിര്‍ത്താന്‍ ശശി തരൂര്‍ എം.പിയും ചാനല്‍ തുടങ്ങുന്നു

19 MAY 2017 09:13 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ശശി തരൂര്‍ തന്റെ പ്രതിയോഗിയായി കാണുന്നത് രാജീവ് ചന്ദ്രശേഖറെയാണ്. അതിനാല്‍ ഇവര്‍ തമ്മിലുള്ള ശത്രുതക്ക് തീവ്രത കൂടും. ദേശീയ ചാനലായ സീ ന്യൂസിന്റെ മലയാളം പതിപ്പുമായാണ് ഡോ.ശശി തരൂര്‍ എത്തുന്നത്. എന്നാല്‍ പ്രത്യക്ഷമായി തരൂര്‍ മുന്നിലെത്തില്ല. അതേസമയം അണിയറയില്‍ അദ്ദേഹം സജീവമാണ്. ഓഡിയോ ടാപ്പുകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് റിപ്പബ്‌ളിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമിക്ക് എതിരെ ടൈംസ് നൗ നല്‍കിയ പരാതിക്ക് പിന്നിലും ശശി തരൂരിന്റെ ആദ്യശ്യ സാന്നിധ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലു പ്രസാദ് യാദവിനും തരൂരിനും എതിരെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളുടെ ടാപ്പ് ടൈംസില്‍ നിന്നും ഗോസ്വാമി മോഷ്ടിച്ചെന്നാണ് വാദം. ടൈംസില്‍ നിന്നും റിപ്പബ്‌ളിക്കില്‍ ചേര്‍ന്ന പ്രേമ ശ്രീദേവിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

പകര്‍പ്പവകാശ ലംഘനം, മോഷണം, വിശ്വാസ വഞ്ചന തുടങ്ങിയ പരാതികളാണ് സ്ഥാപനം ഉന്നയിച്ചിരിക്കുന്നത്. ബോസിനെ വിളിച്ച് തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ തരൂരിന് കഴിയില്ലെന്നും ഗോസ്വാമി ആവര്‍ത്തിച്ചിരുന്നു. അതിനിടെ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സുനന്ദ മരിച്ച് കിടന്ന മുറിയിലെ പരിശോധനകള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് ഡല്‍ഹി കോടതി ഡല്‍ഹി പോലീസിനോട് ചോദിച്ചു.

അതിനിടെ തരൂരിനെ ബി ജെ പിയില്‍ എത്തിക്കാനുള്ള തന്ത്രമാണ് ഇതെന്നും വാര്‍ത്തകളുണ്ട്. ശശി തരൂരിന് ബി ജെ പി നേത്യത്വവുമായി അടുത്ത ബന്ധമുണ്ട്. മോദിയുടെ അടുപ്പക്കാരായ അദാനി ഗ്രൂപ്പ് തരൂരിന്റെ സ്വന്തക്കാരാണ്. ഇവര്‍ ഇടപെട്ടാണ് തരൂരിനെ ആദ്യം രക്ഷപ്പെടുത്തിയത്. എന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ തരൂരിന് പിന്നീട് എതിരായി . അങ്ങനെയാണ് കേസ് ശക്തമായത്. ഇതിനിടെയാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നതിനെ കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ ആലോചിച്ചത്. രാജീവ് ബി ജെ പി നേതാവായതിനാല്‍ അദ്ദേഹത്തിനൊപ്പം മാത്രം കേന്ദ്ര സര്‍ക്കാര്‍ നില്‍ക്കും. സീ ന്യൂസിന്റെ ചര്‍ച്ചകള്‍ മുംബയില്‍ പുരോഗമിക്കുകയാണ്. മലയാളത്തില്‍ വാര്‍ത്താ ചാനലാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഉപദേശകനായി തരൂര്‍ പ്രവര്‍ത്തിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL