മുഖ്യമന്ത്രിയുടെ സമാധാന ശ്രമങ്ങള്‍ നാടകമാണെന്ന് സുരേഷ് ഗോപി

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ നാടകമാണെന്ന് സുരേഷ് ഗോപി എം.പി ആരോപിച്ചു. സമാധാന ശ്രമങ്ങളല്ല വേണ്ടത്. മറിച്ച് ആര്‍ജവമുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ആര് ആയുധമെടുത്താലും തടയാനാകണമെന്നും അദ്ദേഹം പറഞ്ഞു. എം.പി ഫണ്ട് ചെലവഴിക്കാന്‍ ഇടത് വലത് കക്ഷികള്‍ തടസം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എംപി ഫണ്ടായി ലഭിച്ച അഞ്ചുകോടിയില്‍, ഒരു കോടി രൂപയില്‍ താഴെയാണ് ചെലവഴിച്ചതെന്ന വിമര്‍ശനവും അദ്ദേഹം തള്ളി. ഇടതുവലതു സഖ്യങ്ങള്‍ എം.പി ഫണ്ട് വിനിയോഗിക്കുന്നതിന് രാഷ്ട്രീയം പറഞ്ഞ് തടസം നില്‍ക്കുകയാണ്. മലയാളികള്‍ ഏറെയുള്ള മുംബൈ പന്‍വേലിലെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി പ്രചാരണത്തിനെത്തിയതായിരുന്നു താരം.
https://www.facebook.com/Malayalivartha