കൊട്ടിയൂര്‍ പീഡനക്കേസ്; മുഖ്യപ്രതി റോബിന് വടക്കുംചേരിയുടെ ജാമ്യാപേക്ഷ തള്ളി
കൊട്ടിയൂരില്‍ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മുഖ്യപ്രതി ഫാദര്‍ റോബിന് വടക്കുംചേരി സമര്‍പ്പിച്ച ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷ കോടതി തള്ളുന്നത്. കേസില്‍ വിചാരണ കഴിയുന്നതു വരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം ശരിവെച്ചാണ് ജഡ്ജി ശ്രീകല സുരേഷ് ഫാദര്‍ റോബിന്റെ ജാമ്യ ഹര്‍ജി തള്ളിയത്.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പള്ളിവികാരിയായിരുന്ന ഫാദര്‍ റോബിന് വടക്കുംചേരിക്കെതിരെ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ഫാ.റോബിന് വടക്കുംചേരി തന്നെയെന്ന് ഡിഎന്‍എ റിപ്പോര്‍ട്ടിലൂടെ സ്ഥിരീകരിക്കുകയും റോബിനെ വികാരി സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha