ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കി
ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനത്തിന് മുഖ്യമന്ത്രി പങ്കെടുക്കില്ല. സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍എന്ന് പുസ്തകത്തിനെ പ്രകാശന കര്‍മം ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി നിര്‍വഹിക്കേണ്ടതായിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് കെ.സി ജോസഫ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നും പരാതിയുണ്ട്. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്ന് കെ.സി ജോസഫ് കത്തില്‍ പറയുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി പരിപാടി റദ്ദ് ചെയ്തത്. ഇതോടെ പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചതായി ജേക്കബ് തോമസ് അറിയിച്ചു. പുസ്തകം ഓണ്‍ ലൈനില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പുസ്തകം. 30 വര്‍ഷം നീണ്ട സര്‍വീസ് കാലഘട്ടത്തെ കുറിച്ചുള്ള പല പരാമര്‍ശങ്ങളും പുസതകം പുറത്തിറങ്ങും മുമ്ബ് തന്നെ വിവാദമായിരുന്നു. ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണം താന്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണ്ട എന്ന് തീരുമാനിച്ചത് ബാബുവിനെ സംരക്ഷ ബാധ്യതയുള്ളവരായിരുന്നു. ഉദ്യോഗസ്ഥനെ ജനവിരുദ്ധനാക്കി ചിത്രീകരിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഇതില്‍ ഊന്നിയാണ് ജേക്കബ്തോമസിെന്റ ആരോപണം. ആത്മകഥയില്‍ ഇരുപതാം അധ്യായത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ അഭിപ്രായഭിന്നത ആത്മകഥയില്‍ എടുത്തുപറയുന്നു.
https://www.facebook.com/Malayalivartha