മൂകയായ യുവതിയെ കത്തിമുനയില്‍ ഭീഷണിപ്പെടത്തി പീഡിപ്പിച്ചു
സംസാര ശേഷിയില്ലാത്ത യുവതി കുളിമുറിയില്‍ പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് കടയ്ക്കാവൂര്‍ സ്വദേശിനിയായ യുവതിയെ കുളിമുറിയില്‍ ബോധമറ്റനിലയില്‍ അയല്‍ക്കാര്‍ കണ്ടത്. പരിശോധനയില്‍ കുഞ്ഞിനെയും കണ്ടെത്തി.
നാട്ടുകാര്‍ അമ്മയേയും കുഞ്ഞിനെയും ആറ്റിങ്ങല്‍ വലിയകുന്ന് ആസ്പത്രിയിലേക്കും അവിടെ നിന്ന് എസ്.എ.ടിയിലേക്കും മാറ്റി. ഇവര്‍ക്ക് പന്ത്രണ്ട് വയസുള്ള മകളുണ്ട്. മകളുടെ മൊഴിയില്‍ നിന്നാണ് കഴിഞ്ഞ ഒരു വര്‍ഷമായി ബന്ധു പീഡിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്.
അമ്മയുടെ കഴുത്തില്‍ കത്തിവെച്ച് നിരന്തരം ഈ യുവാവ് പീഡിപ്പിക്കുന്നതായി മകള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ കടയ്ക്കാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പീഡനവിവരം പുറത്തറിയാതിരിക്കാനാണ് ഇവര്‍ കുളിമുറിയില്‍ പ്രസവിച്ചതെന്ന് പറയപ്പെടുന്നു.
https://www.facebook.com/Malayalivartha