പിണറായി ജനകീയനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി
ഇടതുമുന്നണി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. പിണറായി വിജയന് ജനകീയനായ മുഖ്യമന്ത്രിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പിണറായി ഏകാധിപതിയാണെന്ന അഭിപ്രായം തനിക്കില്ല. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വരും വര്‍ഷങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇത് സര്‍ക്കാരിനെ വിലയിരുത്താനാവൂ എന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha