അമ്മ മൊബൈല്‍ പിടിച്ചുവാങ്ങി; വിദ്യാര്‍ത്ഥിനി മനംനൊന്ത് ആത്മഹത്യചെയ്തു
മൊബൈല്‍ ഫോണ്‍ അമ്മ പിടിച്ചുവാങ്ങിയതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. എറണാകുളം ജില്ലയിലെ ഏലൂര്‍ വടക്കുംഭാഗം കൂട്ടുങ്കല്‍ സുധീറിന്റെ ഏകമകളായ അഫ്ന (16) ആണ് മരിച്ചത്. ഏറെനേരം മൊബൈലില്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയിരുന്നു.
ഇതിനുപിന്നാലെ അമ്മയുമായി വഴക്കിട്ട് അഫ്ന മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ഏലൂര്‍ പൊലീസ് പറഞ്ഞു. തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ട മകളെ, അമ്മ നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha