എം സി ജോസഫൈന് വനിതാ കമീഷന് അധ്യക്ഷയായി
സംസ്ഥാന വനിതാ കമീഷന് അധ്യക്ഷയായി എം സി ജോസഫൈനെ നിയമിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച കെ സി റോസിക്കുട്ടി കാലാവധി പൂര്‍ത്തിയാക്കി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് സി പി എം കേന്ദ്ര കമ്മറ്റിയംഗം ജോസഫൈനെ നിയമിച്ചത്.നേരത്തെ വനിതാവികസന കോപ്പറേഷന് അധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ജി സി ഡി എ അധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുള്ള ജോസഫൈന് ജനാതിപത്യ അസോസിയേഷന് അഖിലേന്ത്യ വൈസ്പ്രസിഡന്റാണ്. കമ്മീഷന് അംഗമായി എം.എ.സ്. താരയെയും നിയമിച്ചു. സി പി ഐ കൊല്ലം ജില്ലാ കമ്മറ്റി അംഗമാണ് താര.പ്രമീള ദേവി, ഷിജി ഷിജു, ലിസി ജോസ്, എന്നിവരാണ് നിലവിലുള്ള മറ്റു അംഗങ്ങള്‍ .
https://www.facebook.com/Malayalivartha