സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ ഇനി പഠനം ഹൈടെക്
തിരുവനന്തപുരം ന്മ വരുന്ന അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങളും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയിരിക്കും പഠിപ്പിക്കുക. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പുതിയ പഠനരീതി ജൂണ്‍ ഒന്നിനു നിലവില്‍ വരുമെന്നു മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.
അധ്യാപക പരിശീലനം, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം, ഐസിടി പാഠപുസ്തകങ്ങള്‍, ഡിജിറ്റല്‍ ഉള്ളടക്കം എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് ഐസിടി പശ്ചാത്തല സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും കളിപ്പെട്ടി എന്ന പേരില്‍ ഐസിടി പാഠപുസ്തകങ്ങള്‍ നല്‍കിയിരുന്നു . 32,100 എല്‍പി സ്കൂള്‍ അധ്യാപകര്‍ക്കു ഇതിനായി പരിശീലനം നല്കി. മധ്യവേനല്‍ അവധിക്കാലത്ത് 38,502 യുപി സ്കൂള്‍ അധ്യാപകര്‍ക്കു കൂടി ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്കി. പരിശീലനം ലഭിച്ച 70,602 അധ്യാപകരാണ് ജൂണ്‍ ഒന്നു മുതല്‍ ഹൈടെക് രീതിയില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുക.
https://www.facebook.com/Malayalivartha