മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരെ സിപിഐ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കി
മുഖ്യമന്ത്രിയുടെ പോലീസ് വകുപ്പിനും കെ.കെ.ഷൈലജയുടെ ആരോഗ്യ വകുപ്പിനുമെതിരെ സിപിഐ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കി. സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനാണ് നേരിട്ട് പരാതി നല്‍കിയത്. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനെതിരെ സി പി ഐ ഒരു ജുഡീഷ്യല്‍ കമ്മീഷനില്‍ പരാതി നല്‍കുന്നത് ആദ്യത്തെ സംഭവമാണ്.
ചത്തീസ്ഗഡില്‍ നിന്നും പത്തനംതിട്ടയിലേക്ക് മകന്റെ കുഞ്ഞിനെ കാണാനെത്തിയ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്റെ മൃതശരീരത്തോട് അവഹേളനം കാണിച്ച സംഭവമാണ് പരാതിക്ക് കാരണമായത്. വിശാഖപട്ടണം കൊല്ലം തീവണ്ടിയിലാണ് ഭാസ്കരന് യാത്ര ചെയ്തത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തടര്‍ന്ന് അബോധാവസ്ഥയിലായ ഭാസ്കരനെ ആലുവയിലുള്ള ആശുപത്രിയില്‍ പോലീസെത്തിച്ചു. തുടര്‍ന്ന് എറണാകുളത്തും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഒരു െ്രെഡവര്‍ മാത്രമാണ് ആമ്പുലന്സിലുണ്ടായിരുന്നത്. ഭാസ്കരനെ ആശുപത്രിയില്‍ എത്തിച്ചതോടെ െ്രെഡവര്‍ മുങ്ങി.
ഭാസ്കരന്റെ തിരിച്ചറിയല്‍ കാര്‍ഡും പാന്‍ കാര്‍ഡും എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്.അതൊന്ന് തുറന്നു നോക്കിയിരുന്നെങ്കില്‍ ഭാസ്കരന്റെ വിലാസം ലഭിക്കുമായിരുന്നു. വീട്ടില്‍ അറിയിക്കാമായിരുന്നു. എന്നാല്‍ പോലീസ് അത് ചെയ്തില്ല.
കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച ഭാസ്കരന് മരിച്ചു. മൃതശരീരത്തെ അജ്ഞാത മൃതദേഹമാക്കി അനാട്ടമി വിഭാഗത്തിന് കൈമാറി. എറണാകുളം സ്റ്റേഷനില്‍ നിന്നും വൈകി മാത്രം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ മൃതദേഹം വികൃതമായിരുന്നു.
പോലീസിന്റെയും മെഡിക്കല്‍ കോളേജിന്റെയും ഭാഗത്ത് നിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് സി പിഐയുടെ ആവശ്യം. കേസില്‍ നടപടി എടുത്ത കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ദക്ഷിണമേഖല റയില്‍വേ അധികൃതരില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha