സംസ്ഥാനത്ത് മഴ കുറഞ്ഞാലും പവര്‍കട്ട് ഉണ്ടാകില്ലെന്ന് എം.എം മണി
സംസ്ഥാനത്ത് മഴ കുറയുന്നതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കാലവര്‍ഷം ദുര്ബലമായികൊണ്ടിരിക്കയാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നത് വൈദ്യുതോത്പാദനത്തെ ബാധിച്ചിട്ടുണ്ട്.
മഴ കുറവാണെങ്കിലും ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാകില്ല. വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. തെന്മല ഡാമിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള ജലവിതരണവും വൈദ്യുതോത്പാദവും നിര്‍ത്തിവച്ചിരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പും ഉയര്‍ന്നിട്ടില്ല.
വരും ആഴ്ചകളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
https://www.facebook.com/Malayalivartha