നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ െ്രെഡവര്‍ കൊരട്ടി സ്വദേശി മാര്ട്ടിന്, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനില്‍, മറ്റൊരു കേസിലെ പ്രതിയും സഹതടവുകാരനുമായിരുന്ന ജിന്സന് എന്നിവര്‍ അന്വേഷണ സംഘത്തോടു പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
നിലവിലുള്ള സാഹചര്യത്തില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കുന്നതു തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന പൊലീസിന്റെ നിലപാട് അംഗീകരിച്ചാണു കോടതി പ്രതികള്‍ക്കു ജാമ്യം നിഷേധിച്ചത്.ഫെബ്രുവരി 17നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18ന് ഇവരടക്കം ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചതോടെ വിചാരണ പൂര്‍ത്തിയാവും വരെ പ്രതികളെ റിമാന്‍ഡു ചെയ്യാവുന്ന നിയമ സാഹചര്യമുണ്ട്.
കേസില്‍ ഗൂഢാലോചനയില്ലെന്ന പൊലീസിന്റെ മുന്‍ നിലപാടു മാറിയതോടെ പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തു.
https://www.facebook.com/Malayalivartha