Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ആറന്മുള ക്ഷേത്രത്തിലെ നിറസാന്നിധ്യമായിരുന്ന പാര്‍ഥന്‍ ഓര്‍മ്മയായി

24 JUNE 2017 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന ഗജകുല പ്രജാപതി എന്ന് കീര്‍ത്തികേട്ട ആറന്മുള പാര്‍ഥന്‍ ചരിഞ്ഞു. ഇതോടെ വലിയ ബാലകൃഷ്ണനില്‍ തുടങ്ങിയ ആറന്മുള ക്ഷേത്രത്തിലെ ആന പാരമ്പര്യത്തിന്റെ തലയെടുപ്പ് അവസാനിച്ചു. പോസ്റ്റുമോര്‍ട്ടവും സംസ്‌കാരവും ഇന്ന് ആറന്മുള തറയില്‍ മുക്കിലുള്ള ആനപ്പറമ്പില്‍ നടക്കും.

ഇന്നലെ വൈകിട്ട് 3.30 ന് അവശനായി വീഴുകയും 3.45 ഓടെ ചരിയുകയുമായിരുന്നു. മുന്നോട്ട് ആഞ്ഞ് കൊമ്പു കുത്തിയാണ് വീണത്. രാവിലെ മുതല്‍ തീറ്റയെടുക്കാതെ അവശനായി രണ്ടു തവണ വീണെങ്കിലും പാപ്പാന്റേയും മറ്റുള്ളവരുടെയും ശ്രമഫലമായി എഴുന്നേറ്റിരുന്നു. വിവരം ദേവസ്വം ഉദ്യോഗസ്ഥരെയും മൃഗഡോക്ടറെയും അറിയിച്ചു.

എന്നാല്‍ വളരെ വൈകിയാണ് ഇവരൊക്കെ സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. 11 ന് മൂന്ന് ഡ്രിപ്പുകള്‍ ഇട്ടെങ്കിലും ക്ഷീണത്തിന് മാറ്റമുണ്ടായില്ല. 48 വയസുള്ള പാര്‍ഥനെ ആറാം വയസില്‍ കോന്നി സ്വദേശി ഇപ്പോള്‍ കൊല്ലത്ത് സ്ഥിരമാക്കിയിരിക്കുന്ന എം.എസ്. നാരായണ പിള്ളയാണ് നടയ്ക്കിരുത്തിയത്.

 



കഴിഞ്ഞ 42 വര്‍ഷമായി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ തലയെടുപ്പോടെ പാര്‍ഥന്‍ നിന്നു. ഇക്കഴിഞ്ഞ ആറന്മുള ക്ഷേത്രത്തിലെ പുഷ്പാഭിഷേകത്തിനാണ് പാര്‍ഥനെ അവസാനമായി എഴുന്നെള്ളിച്ചത്. കഴിഞ്ഞ ദിവസം മദപ്പാട് ലക്ഷണങ്ങളും പ്രകടമായിരുന്നു. ഗജരാജന്‍ രഘുനാഥന് സമമായ തുമ്പിക്കൈകളും കൊമ്പും മസ്തകവും കൊണ്ട് ഉത്തമനായിരുന്നു പാര്‍ഥന്‍.

2015 ല്‍ പൂഴിക്കുന്ന് ക്ഷേത്രത്തില്‍ വെച്ച് ഗജകുല പ്രജാപതി പട്ടം നല്കിയ പാര്‍ഥന് കഴിഞ്ഞ വര്‍ഷമാണ് അഴകിയ കര്‍മ്മ ദേവ പ്രിയന്‍ പട്ടവും ലഭിച്ചത്. പാര്‍ഥന്‍ തീറ്റയും വെള്ളവും കിട്ടാതെ പട്ടിണിയിലായ വിവരം അറിഞ്ഞ് ആന പ്രേമി സംഘം തീറ്റയും വെള്ളവും നല്‍കി സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. പാപ്പാന്മാരുടെ പീഡനവും ദേവസ്വം ഉദ്യോഗസ്ഥരുടെ അനാസ്ഥയും മൂലം പാര്‍ഥന്‍ കുറെ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.



പാര്‍ഥന്റെ സംരക്ഷണത്തിന് ആളില്ലാതായതോടെ ഒന്നാം പാപ്പാനെ നിയമിക്കണമെന്ന നാട്ടുകാരുടെയും ആന പ്രേമികളുടെയും ആവശ്യം ദേവസ്വം ബോര്‍ഡ് നിരാകരിച്ചിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സംരക്ഷണത്തിന് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പാര്‍ഥന്

എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ക്രയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിക്കുകയും ചികിത്സ ചെയ്ത് ഭാഗികമായി ആരോഗ്യം വീണ്ടെടുക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (22 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (52 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (16 hours ago)

Malayali Vartha Recommends