നഴ്സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച ആശുപത്രിക്കെതിരെ നടപടിയുമായി സ്വകാര്യ ആശുപത്രി മാനേജ്മെന്റ്
നഴ്സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച നല്കിയ ആശുപത്രിക്കെതിരെ പ്രതികാര നടപടിയുമായി സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്. തൃശൂരിലെ ദയ ജനറല്‍ ആശുപത്രിയെ അസോസിയേഷനില്‍ നിന്ന് പുറത്താക്കി. ദയ ആശുപത്രിയിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നതില്‍ മറ്റ് ആശുപത്രികളെ വിലക്കിയെന്ന് ദയ ആശുപത്രി ഡയറക്ടര്‍ വി.കെ. അബ്ദുള്‍ അസീസ് പറഞ്ഞു..
തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ സമരം ആരംഭിച്ചപ്പോള്‍ ഏറ്റവും ആദ്യം ശമ്പളം കൂട്ടയത് ദയ ജനറല്‍ ആശുപത്രിയാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍പ് തന്നെ സ്വമേധെയാണ് ഇടക്കാല ആശ്വാസമായി അമ്പത് ശതമാനം ശമ്പളം വര്‍ധിപ്പിച്ചത്. പിന്നീടാണ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ മറ്റ് ആശുപത്രികളും ശമ്പളം കൂട്ടാന്‍ നിര്‍ബന്ധിതരായത്. ഇതില്‍ പ്രകോപിതരായാണ് മാനേജ്മെന്റ് അസോസിയേഷന്റെ നടപടി.
വിദഗ്ദ ചികിത്സക്ക് മറ്റ് ചെറിയ ആശുപത്രികളില്‍ നിന്ന് ഇവിടേക്ക് രോഗികളെ റഫര്‍ ചെയ്യാറുണ്ട്. അത്തരം സഹകരണം വേണ്ടെന്ന് മറ്റ് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും പരാതിയുണ്ട്. എന്നാല്‍ ദയ ആശുപത്രിയോട് വിശദീകരണം പോലും തേടാതെയെടുത്ത നടപടിയില്‍ അസോസിയേഷനില്‍ തന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട് .എന്നാല്‍ ശമ്പളം കൂട്ടിയതിനല്ല, സംഘടനയുമായി ആലോചിക്കാതെ തീരുമാനമെടുത്തതിനാണ് നടപടിയെന്നാണ് അസോസിയേഷന് പറഞ്ഞു. 27ന് നടക്കുന്ന ചര്‍ച്ചയിലും മാന്യമായ ശമ്പളം നല്കാന് തീരുമാനിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ദയ ആശുപത്രി.
https://www.facebook.com/Malayalivartha