പിന്നാക്ക നായന്മാര്ക്ക് മുന്നാക്ക ആനുകൂല്യം നല്‍കില്ല
മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ചെയര്‍മാനായ ആര്. ബാലകൃഷ്ണ പിള്ള പ്രവര്‍ത്തിച്ചു തുടങ്ങി. എന്‍. എസ്.എസ് കരയോഗങ്ങളിലെ എല്ലാ അംഗങ്ങളും നായന്മാരല്ലെന്നും അവര്‍ക്ക് മുന്നാക്ക സമുദായമെന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നാണ് ബാലകൃഷ്ണപിള്ളയുടെ വാദം.
എന്‍.എസ്.എസ് പ്രതിനിധി സമ്മേളനത്തില്‍ പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരയോഗങ്ങളില്‍ അംഗത്വമുള്ള പലരും ഒ.ബി.സി സംവരണവും ആനുകൂല്യങ്ങളും ലഭിക്കുന്നവരാണ്. അതുകൊണ്ട് കരയോഗങ്ങള്‍ സ്വാശ്രയ സംഘം രൂപീകരിക്കുമ്പോള്‍ ഒ.ബി.സി നായന്മാരെ അംഗങ്ങളാക്കരുത്. അവരെ മുന്നാക്ക നായന്മാരായി പരിഗണിക്കാനും ആനുകൂല്യങ്ങള്‍ നല്കാനുമാവില്ല. ഇനി മുതല്‍ മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്റെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
എല്ലാ കരയോഗങ്ങളിലും ആദ്ധ്യാത്മിക പഠന കേന്ദ്രങ്ങള്‍ ആരംഭിക്കണം. ശബരിമലയിലെ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച സംഭവത്തില്‍ മാദ്ധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha