ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മകളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍
ജോയിയുടെ കുടുംബത്തിന് ആശ്വാസവുമായി കേരള സര്‍ക്കാര്‍. കോഴിക്കോട്ടെ ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്ഷകന് ജോയിയുടെ മകളുടെ പഠന ചെലവ് സാമൂഹിക സുരക്ഷ മിഷന് ഏറ്റെടുക്കുമെന്ന് സാമൂഹിക നീതിവകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ജോയിയുടെ മൂന്നാമത്തെ മകളുടെ തുടര്‍പഠനം മുടങ്ങിപ്പോയെന്നുള്ള മാധ്യമങ്ങളുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട തിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഈ ഇടപെടല്‍.
മക്കളെ പഠിപ്പിച്ച് വലിയ നിലയിലാക്കണമെന്നായിരുന്നു ജോയിയുടെ സ്വപ്നമെന്നും സാമ്പത്തിക ബാധ്യത കൊണ്ട് ഭാരിച്ച വിദ്യാഭ്യാസ ചെലവ് താങ്ങാനാവാത്തതെന്നും അതുകൊണ്ടാണ് ഇളയമകളുടെ തുടര്പഠനമുപേക്ഷിക്കാന് കാരണമെന്ന് ജോയിയുടെ ഭാര്യ മോളി പറഞ്ഞിരുന്നു. ആദ്യ രണ്ട് മക്കളും നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി. വായ്പയെടുത്താണ് രണ്ട് പേരുടെയും വിദ്യാഭ്യാസം നടത്തിയത്.
മകളുടെ പഠിത്തം ഭാരിച്ച ചെലവായിരുന്നെങ്കിലും എങ്ങിനെയെങ്കിലുമൊക്കെ നടന്നു പോകുമെന്ന ആത്മവിശ്വാസം ജോയിക്കുണ്ടായിരുന്നുവെന്ന് മോളി പറഞ്ഞിരുന്നു. എന്നാല്‍ ആത്മഹത്യയോടെ എല്ലാ പ്രേതീക്ഷകളും നഷ്ട്ടപ്പെട്ടു. ഹോസ്റ്റല്‍ ഫീസടക്കം ഒരു വര്‍ഷം 80000 ത്തോളം രൂപ വേണ്ടിവരും. അതിനുള്ള വഴി ഇല്ലെന്നും അതിനാലാണ് പഠനം ഉപേക്ഷിക്കുകയാണെന്നായിരുന്നു മോളി പറഞ്ഞത്.
പതിനാറ് ലക്ഷത്തോളം രൂപയാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ ബാധ്യത.
https://www.facebook.com/Malayalivartha