ടിപ്പറിന്റെ മരണയോട്ടത്തില്‍ പൊലിഞ്ഞത് ഒമ്പതു വയസുകാരിയുടെ ജീവന്
മുത്തച്ഛനൊപ്പം സ്കൂട്ടറില്‍ സ്കൂളിലേക്കു പോയ വിദ്യാര്‍ഥിനി ടിപ്പറിടിച്ചു മരിച്ചു. ഇന്നു രാവിലെ 8.30 ഓടെ നങ്ങ്യാര്‍കുളങ്ങര റെയില്‍വേക്രോസിനു സമീപമായിരുന്നു അപകടം. മുട്ടം ഉഷസ് വില്ലയില്‍ അരുണിന്റെ മകള്‍ എയ്ലി (നിക്കി9, ) ആണു മരിച്ചത്. അമിതവേഗത്തിലെത്തിയ ടിപ്പര്‍ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ ടിപ്പര്‍ കയറിയിറങ്ങി. നങ്ങ്യാര്‍കുളങ്ങര ബഥനി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ് സിജി. സഹോദരന്: എയ്ഡന്‍ (ലക്കു).
https://www.facebook.com/Malayalivartha