സ്നേഹം നടിച്ച് അനാഥ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നു...പിന്നെ സംഭവിച്ചത്?
വീട്ടുജോലിക്ക് നിന്ന അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കാസര്‍ഗോഡിലാണ് സംഭവം നടന്നത്. എരിയാലിലെ നഫീസത്ത് മിസ്രിയയാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്. 2009ല്‍ നടന്ന സംഭവത്തില്‍ 2017ലാണ് പോലീസ് കേസെടുത്തത്.
മിസ്രിയയും ഭര്‍ത്താവും ഗോവയില്‍ കഴിയുന്നതിനിടെ ഗോവയില്‍ വീട്ടുവേലയ്ക്ക് നിന്ന പെണ്‍കുട്ടിയെ എരിയാലിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
പീഡനം നടക്കുന്ന വിവരം അറിഞ്ഞ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് സംഭവത്തില്‍ ഇടപെടുകയും, പോലീസിന് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ തലയിലുണ്ടായിരുന്ന ഒരു മുറിവാണ് പ്രധാന തെളിവായി കണ്ടെത്തിയത്.സംഭവത്തില്‍ മിസ്രിയയുടെ ഉമ്മൂമ്മക്കെതിരേയും സഹോദരനെതിരേയും കേസെടുത്തിരുന്നെങ്കിലും ഇരുവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha