ബിഡിഎസ് കോഴ്സുകളിലെ ഫീസ് സീറ്റിന് രണ്ടരലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റില്‍ ആറ് ലക്ഷം രൂപയും
സ്വാശ്രയ ബിഡിഎസ് കോഴ്സുകളിലെ ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റില്‍ രണ്ടരലക്ഷം രൂപയാണ് ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ ആറ് ലക്ഷം രൂപയും ഫീസ് നിശ്ചയിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ജസ്റ്റീസ് രാജേന്ദ്രബാബു അധ്യക്ഷനായ പ്രവേശന മേല്‍നോട്ട സമിതിയാണ് ഫീസ് നിശ്ചയിച്ചത്.
ഇത് സംബന്ധിച്ച ഉത്തരവ് പ്രവേശന മേല്‍നോട്ട സമിതി പുറത്തിറക്കി. 85 ശതമാനം സീറ്റിലേക്ക് മാനേജ്മെന്റ് ആവശ്യപ്പെട്ടത് നാല് ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഈ ആവശ്യം സമിതി തള്ളി. വരവ്ചെലവ് കണക്ക് അടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ കോളജുകള്‍ക്ക് രണ്ടു മാസ സമയം കൂടി സമിതി അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha