Widgets Magazine
20
Sep / 2017
Wednesday

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും ആലുവ എം.എല്‍.എയുമായ അന്‍വര്‍ സാദത്തിന്റെ മൊഴി പുറത്ത്

17 JULY 2017 03:21 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും ആലുവ എം.എല്‍.എയുമായ അന്‍വര്‍ സാദത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ അന്‍വര്‍ സാദത്ത് ദിലീപുമായി കൂടിക്കാഴ്ച നടത്തിയത് വന്‍ വിവാദമായിരുന്നു. നിലവില്‍ അന്‍വര്‍ സാദത്തില്‍ നിന്നുമാണ് പോലീസ് മൊഴിയെടുത്തിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് ശേഷം ഒരു മണിക്കൂറോളമാണ് എംഎല്‍എയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുളള എംഎല്‍എയില്‍ നിന്നും അവിടെ എത്തിയാണ് മൊഴിയെടുത്തത്.

ദിലീപുമായി അന്‍വര്‍ സാദത്തിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ അന്‍വര്‍ സാദത്തിനെതിരെ പരാതിയും നല്‍കിയിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചറിഞ്ഞത് എന്ന് അന്‍വര്‍ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

മാത്രമല്ല ദിലീപുമൊത്തുള്ള വിദേശ യാത്രയെക്കുറിച്ചും ചോദിച്ചറിഞ്ഞു. ദിലീപുമൊത്ത് താന്‍ ഒരു തവണയേ വിദേശത്ത് പോയിട്ടുള്ളൂ. അത് ജയ്ഹിന്ദ് ചാനലിന്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ദുബായിലേക്ക് നടത്തിയ യാത്ര ആയിരുന്നുവെന്നും അന്‍വര്‍ സാദത്ത് മൊഴി നല്‍കി. 

അന്‍വര്‍ സാദത്ത് എംഎല്‍എയ്‌ക്കെതിരെ വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. പള്‍സര്‍ സുനിയും ദിലീപും അന്‍വര്‍ സാദത്തിനെ നിരവധി തവണ ഫോണില്‍ വിളിച്ചതിന് രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ദിലീപിനോട് ചേര്‍ത്തുള്ള ആരോപണങ്ങള്‍ അന്‍വര്‍ സാദത്ത് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. അതേസമയം ദിലീപുമായി അടുത്ത സൗഹൃദബന്ധം ഉണ്ടെന്നുള്ള കാര്യം എംഎല്‍എ സമ്മതിച്ചിട്ടും ഉണ്ടായിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട് തിരുവനന്തപുരത്തുണ്ടായിരുന്ന അന്‍വര്‍ സാദത്തിനെ എം.എല്‍.എ ഹോസ്റ്റലില്‍ എത്തിയാണ് സി.ഐ ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. നടി ആക്രമിക്കപ്പെട്ട ദിവസം അന്‍വര്‍ സാദത്ത് ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. 

ഇക്കാര്യങ്ങളെ സംബന്ധിച്ചെല്ലാം അന്വേഷണസംഘം ചോദിച്ചുവെന്ന് അന്‍വര്‍ സാദത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു സ്‌കൂളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദിലീപിനെ വിളിച്ചതെന്നും തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും സംസാരിക്കാനായിരുന്നില്ലെന്നും തുടര്‍ന്നാണ് തൊട്ടടുത്ത ദിവസം സംസാരിച്ചതെന്നും അന്‍വര്‍ സാദത്ത് പൊലീസിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ജീവിതം തകര്‍ത്തത് ഐശ്വര്യ റായ്  (14 minutes ago)

മുപ്പത്തിമൂന്നാം പിറന്നാള്‍ കാവ്യ മറക്കാനാഗ്രഹിക്കുന്നത്...  (31 minutes ago)

ഞെട്ടിക്കുന്ന ഓഫറുമായി ആമസോണ്‍  (1 hour ago)

വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് പിടിയില്‍  (1 hour ago)

റ​ബ​ർ കർഷകരെ രക്ഷിക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി ; ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു മു​ഖ്യ​മ​ന്ത്രി  (1 hour ago)

തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റ​ത്തി​ൽ വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി  (1 hour ago)

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ട മധ്യത്തില്‍ തൂക്കിലേറ്റി  (2 hours ago)

കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണം...ഞെട്ടലോടെ സിനിമാലോകം  (2 hours ago)

കൊച്ചിയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് സ്ത്രീകളുടെ ക്രൂരമര്‍ദ്ദനം  (2 hours ago)

കെ.എസ്.യു പ്രവർത്തകരോട് കരുണകാട്ടി കേശവേന്ദ്രകുമാര്‍ ഐഎഎസ്; കരി ഓയില്‍ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍  (2 hours ago)

മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രിയുടെ നിർദേശം  (2 hours ago)

നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് കമ്പിനി സി​ഇ​ഒ  (2 hours ago)

ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി  (3 hours ago)

സി​ന്ധു​വും ഒ​കു​ഹാ​ര​യും വീ​ണ്ടും നേ​ർ​ക്കു​നേ​ർ  (3 hours ago)

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങി​യ ന​ടി​ക്കു നേ​രെ ആ​ക്ര​മ​ണ​ശ്ര​മം  (3 hours ago)

Malayali Vartha Recommends