ആലുവ ജയില്‍വാസം ഒഴിവാക്കാന്‍ നടന് ദിലീപ് ഇനി സുപ്രീംകോടതിയിലേക്ക്
നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ജാമ്യത്തിനായി ദിലീപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉറപ്പായി.
മുതിര്‍ന്ന അഭിഭാഷകന് രാംജത് മലാനിയെ ഇതിനായി ദിലീപ് നേരത്തെ തന്നെ സമീപിച്ചതായി സൂചനയുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ജാമ്യ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിക്കാനാണ് നീക്കം. ഇതോടെ ഇന്നും ആലുവ ജയിലില്‍ തന്നെ ദിലീപിന് കഴിയേണ്ടി വരും.
നാലു തവണ ദിലീപും പള്‍സര്‍ സുനിയും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണ്. ചിത്രം പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തുവാന്‍ കസ്റ്റഡി അനിവാര്യമാണ്. പ്രതികളെല്ലാം ഒരേ മൊബൈല്‍ ടവറിനു കീഴില്‍ എത്തിയിരുന്നു.
പള്‍സര്‍ സുനിയുടെ കത്തും പ്രോസിക്യുഷന് കോടതിയില്‍ വായിച്ചു. എല്ലാ പ്രതികളുടെയും മൊഴികള്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. അതിനാല്‍ ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് ശക്തമായി വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. തെളിവ് നശിപ്പിക്കപ്പെടാനുള്ള സാധ്യതയില്‍ ഊന്നിയുള്ള വാദമായിരുന്നു പ്രോസിക്യൂഷന്റേത്.
എന്നാല്‍ അഡ്വ. രാംകുമാര്‍ ചൂണ്ടിക്കാട്ടിയ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. ഇതോടെ ദിലീപിന്റെ മോചനം വീണ്ടും നീളുകയായിരുന്നു.
https://www.facebook.com/Malayalivartha