യുവാവിനെ കൊന്ന് വഴിയരികില്‍ തള്ളിയ നിലയില്‍
യുവാവിനെ കൊന്നു വഴിയരികില്‍ തള്ളിയ നിലയില്‍. ഇത്തിക്കര ഓയൂര്‍ റോഡില്‍ ഇന്ന് പുലര്‍ച്ചെ ഇത്തിക്കര ചെറിയ പാലത്തിന് 15 മീറ്ററോളം അകലെയാണ് മുപ്പത്തിയഞ്ച് വയസ് തോന്നിക്കുന്ന ആളിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു കാര്‍ നിറുത്തിയിട്ട ശേഷം മൃതദേഹം റോഡരികിലേക്ക് എടുത്തിടുന്നത് കണ്ടതായുള്ള ദൃക്സാക്ഷി മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്.
കാറിന്റെ നമ്പര്‍ ഉള്‍പ്പടെ വ്യക്തമായ വിവരങ്ങള്‍ ദൃക്സാക്ഷി പൊലീസിന് കൈമാറിയിട്ടുണ്ട്.കാര്‍ ഓയൂര്‍ ഭാഗത്തേക്കാണ് പോയത്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.
മൃതദേഹത്തില്‍ ചുവന്ന ഷര്‍ട്ടുണ്ട്. തിരിച്ചറിയല്‍ സംബന്ധിച്ച് ഒരു വിവരങ്ങളും ഷര്‍ട്ടിന്റെ പോക്കറ്റിലില്ല. അല്‍പ്പം അകലെയായി ഒരു മുണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്.അടി വസ്ത്രം ധരിച്ചിട്ടുണ്ട്. ചെവിയോട് ചേര്‍ന്ന് ഒരു മുറിവും മുതുകത്ത് അടിയേറ്റ പാടുകളും ഉള്ളതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും ഡോഗ് സ്വകാഡും രംഗത്തെത്തി.
https://www.facebook.com/Malayalivartha