ഹൈക്കോടതി ജാമ്യം തള്ളിയത് നാലു കാര്യങ്ങള്‍ ചൂണ്ടികാട്ടി
ദിലീപിനെതിരെ തെളിവുകള്‍ ഇല്ലെന്ന് വാദിച്ച അദ്ദേഹത്തിന്റെ വക്കീല്‍ കോടതിയില്‍ വാദിച്ചപ്പോഴാണ് സര്‍ക്കാര്‍ വക്കീല്‍ ഇതിനെതിരെ വാദങ്ങള്‍ നിരത്തിയത്. 4 കാര്യങ്ങള്‍ പരിഗണിച്ചാണ് ദിലീപിന് കോടതി ജാമ്യം നിഷേധിച്ചത്.
ദിലീപ് പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കേസില്‍ ബലാത്സംഗം അടക്കമുള്ള ഗൗരവമായ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നു ഈ സമയത്ത് പ്രതിക്ക് ജാമ്യം നല്കാന് സാധിക്കില്ല. മൂന്ന് കെട്ടുകളായുള്ള പോലീസിന്റെ കേസ് ഡയറി വിശദമായി പരിശോധിച്ചതില്‍ തെളിവുകള്‍ ഉണ്ടെന്ന് കോടതിക്ക് ബോധ്യമായി. ഫോണ്‍വിളികള്‍, ടവര്‍ലോക്കേഷന്‍, സാക്ഷിമൊഴികള്‍ എന്നിവ ദിലീപിന് എതിരാണ്.
ഇനി കുറച്ചു ദിവസത്തേയ്ക്ക് ജാമ്യാപേക്ഷ നല്കാന് സാധ്യതയില്ല. ദിലീപിന്റെ സഹായി അപ്പുണ്ണിയെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ്. ഇനി സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കിലും ഇത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും.
https://www.facebook.com/Malayalivartha