ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലീസ്
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ കോടതിയില്‍ ഇനി നേരിട്ട് ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലീസ്. സുരക്ഷപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇത്തരമൊരു അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച റിമാന്‍ഡ് കാലാവധി തീരുന്ന ദിലീപിനെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ട സാഹചര്യമുണ്ട്.
എന്നാല്‍ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടപടി പൂര്‍ത്തിയാക്കണമെന്നാണ് കോടതിയോട് പോലീസ് അഭ്യര്‍ഥിച്ചിരിക്കുന്നത്. 14 ദിവസത്തെ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നിലവില്‍ ആലുവ സബ് ജയിലിലാണ്. ആദ്യഘട്ടത്തില്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വന്‍ പോലീസ് സംഘമാണ് സുരക്ഷയ്ക്ക് വേണ്ടിവന്നത്. എന്നാല്‍ ഇനിയും ഇത്തരത്തില്‍ കോടതിയില്‍ ഹാജരാക്കുന്നത് പ്രായോഗികമല്ലെന്നാണ് പോലീസ് നിലപാട്.
മാത്രമല്ല, ചില സുരക്ഷ പ്രശ്നങ്ങളും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആലുവ സബ് ജയിലില്‍ നിന്നും 14 കിലോമീറ്റര്‍ കനത്ത സുരക്ഷയില്‍ കൊണ്ടുവരുന്നതിലും സൗകര്യം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടപടികള്‍ പൂര്ത്തികാക്കുന്നതാണെന്നാണ് പോലീസിന്റെ വാദം.
വീഡിയോ കോണ്‍ഫറന്‍സിംഗിന് നിലവില്‍ ആലുവ സബ് ജയിലില്‍ സൗകര്യമുണ്ട്. അതേസൗകര്യം അങ്കമാലി കോടതിയില്‍ കൂടി തയാറാക്കിയാല്‍ ഇത്തരത്തില്‍ കോടതി നടപടി പൂര്‍ത്തിയാക്കാമെന്നാണ് പോലീസിന്റെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന്റെ കൂടി അഭിപ്രായം തേടിയ ശേഷമാവും കോടതി തീരുമാനമെടുക്കുക.
https://www.facebook.com/Malayalivartha