കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായപ്പോള്‍ ആരെയും കണ്ടില്ല.....പക്ഷേ നടിയെ ചെയ്തപ്പോള്‍ പലരും എത്തി; ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ്
കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്നും അപ്പോഴൊന്നും ആരെയും കണ്ടില്ലെന്നും എന്നാല്‍ സിനിമാ നടിയെ ബലാത്സംഗം ചെയ്തപ്പോള്‍ പലരും എത്തിയതായി പി.സി.ജോര്‍ജ്. കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു. സിന്ദാബാദ് വിളിക്കാന്‍ അപ്പോഴൊന്നും ആരെയും കണ്ടിട്ടില്ല. സിനിമാ നടിയെ ബലാത്സംഗം ചെയ്തപ്പോള്‍ മാത്രമാണ് സിന്ദാബാദ്. ഇപ്രകാരമാണ് പി.സി ജോര്‍ജ് പ്രതികരിച്ചത്.
ദിലീപിനെ പിന്തുണച്ച് എത്തിയിരുക്കുകയാണ് പി.സി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടിയേരി ബാലകൃഷ്ണന് കളിച്ച കളിയാണെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. കോടിയേരിയടക്കം മൂന്ന് പേരാണ് ദിലീപിനെതിരെയുള്ള ഗൂഢാലോചന നടത്തിയതിന് പിന്നിലെന്നും പി.സി വ്യക്തമാക്കി. പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള കോടിയേരിയുടെ കളിയാണിതെന്നും അദ്ദേഹം പറയുന്നു.
ചാരക്കേസില്‍ കെ.കരുണാകരനെതിരെ നടത്തിയത് പോലെയാണ് ഇവിടെയും നടന്നതെന്നും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയതിന് പിന്നില്‍ മൂന്നുപേരാണെന്നും പി.സി ജോര്‍ജ് പറയുന്നു. കോടിയേരി ബാലകൃഷ്ണന്, എ.ഡി.ജി.പി ബി സന്ധ്യ, ഒരു തിയേറ്റര്‍ ഉടമ എന്നിവരാണ് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയതെന്നും പിസി വ്യക്തമാക്കി.
കേസ് കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയേണ്ടി വരുമെന്നും ദിലീപിനെതിരെ തെളിവില്ലെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ പറഞ്ഞതിന് ഒരു ദിവസം കഴിയുന്നതോടെ ദിലീപ് അറസ്റ്റിലാകുകയും ചെയ്തു. ഇതിലെന്താണ് ന്യായമെന്നാണ് പി.സി ചോദിക്കുന്നത്. പിണറായി വിജയനും നടനെ ഉപേക്ഷിച്ചു പോയ സ്ത്രീയും വേദി പങ്കിട്ടതിന് ശേഷമാണ് ഗൂഢാലോചന ഉയര്‍ന്നുവന്നതെന്നും പിസി പറയുന്നു.
https://www.facebook.com/Malayalivartha