ബി.ജെ.പിയില്‍ വീണ്ടും അഴിമതി;സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി
ബി.ജെ.പി കേരളഘടകത്തിന്റെ അഴിമതി കഥകള്‍ക്ക് അവസാനമില്ല. മെഡിക്കല്‍ കോളജ് കോഴയ്ക്കു പിന്നാലെ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കോഴ വിവാദങ്ങള്‍ തുടര്‍ കഥയാവുകയാണ്. മലപ്പുറത്ത് ബാങ്ക് ജോലി വാഗ്ദാനം ചെയ്തു ബിജെപി നേതാവ് ലക്ഷങ്ങള്‍ തട്ടിയതിനു പിന്നാലെയാണ് സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തു കോഴിക്കോട്ട് ബി.ജെ.പിയുടെ ഉത്തരമേഖലാ സെക്രട്ടറി എം.കെ. രാജന് ലക്ഷങ്ങള്‍ വാങ്ങിയ കഥ പുറത്തുവന്നിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകനില്‍ നിന്ന് തന്നെയാണ് ഇയാള്‍ സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയത്.
പറ്റിക്കപ്പെട്ടു എന്ന് മനസിലാക്കിയ ബി.ജെ.പി പ്രവര്ത്തകന് അശ്വന്ത് എന്നയാള്‍ കോഴക്കളിയുടെ വിവരങ്ങള്‍ നിരത്തി പോലീസിന് പരാതി നല്കി. തുടര്‍ന്നു കുറ്റിയാടി പോലീസ് കേസെടുത്തു. രണ്ടുഘട്ടമായി പണം വാങ്ങിയെന്നാണ് പരാതി. ജോലി ലഭിക്കാത്തതിനെ തുടര്‍ന്നു രണ്ട് ലക്ഷം രൂപ മടക്കി നല്‍കാമെന്നു ബി.ജെ.പി നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതും ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അശ്വന്ത് പോലീസിനെ സമീപിച്ചത്.
കള്ളനോട്ടില്‍ തുടങ്ങിയ വിവാദങ്ങള്‍ മെഡിക്കല്‍ കോളജ് കോഴയും വ്യാജ രസീതും ബാങ്ക് ജോലിയും പിന്നിട്ട് സൈന്യത്തില്‍ വരെ എത്തിനില്‍ക്കുന്ന സ്ഥിതി വിശേഷത്തിലാണ് ബി.ജെ.പി.
https://www.facebook.com/Malayalivartha