അംഗീകാരത്തിന് വേണ്ടി കോഴ വാഗ്ദാനം ചെയ്ത ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു
അംഗീകാരം കിട്ടാന്‍ കോഴ വാഗ്ദാനം ചെയ്ത വര്‍ക്കലയിലെ എസ്.ആര് മെഡിക്കല്‍ കോളേജ് അടക്കം ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ അനുമതി നിഷേധിച്ചു. എസ്.ആര് കോളേജ് കൂടാതെ പാലക്കാട് ചെര്‍പ്പുളശേരി കേരള മെഡിക്കല്‍ കോളേജ്, വയനാട്ടിലെ ഡി.എം, തൊടുപുഴ അല്‍ അസഹര്, അടൂരിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജ് എന്നിവയ്ക്കാണ് അനുമതി നിഷേധിച്ചത്.
മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം കോടതി ചുമതലപ്പെടുത്തിയ മേല്‍നോട്ട സമിതിയുടെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. 150 സീറ്റുകള്‍ വീതമാണ് ഈ കോളേജുകളിലുള്ളത്. അടുത്ത രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്. ഇതോടെ ഈ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.
ഈ കോളേജുകളിലായി 150 സീറ്റുകള്‍ വീതം ആകെ 900 സീറ്റുകളാണുള്ളത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 50 സീറ്റുകളിലും ഇത്തവണ പ്രവേശനം നടത്താനാവില്ല.
https://www.facebook.com/Malayalivartha