ദിലീപ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായാല്‍ മതിയെന്ന് കോടതി
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കോടതിയില്‍ നേരിട്ടെത്തിക്കാന്‍ സുരക്ഷ പ്രശ്നമുണ്ടെന്ന പോലീസിന്റെ വാദം കോടതി അംഗീകരിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാനാണ് പോലീസിന് കോടതി അനുമതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കോടതിയില്‍ വിസ്തരിക്കാന്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരുന്നത്. സുരക്ഷ കാരണങ്ങളാണ് പോലീസ് പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.
വിചാരണയ്ക്കായി കോടതിയിലേയ്ക്ക് ദിലീപിനെ കൊണ്ടുവന്ന് കഴിഞ്ഞാല്‍ ജനം തടിച്ചുകൂടുകയോ, ദിലീപിനെതിരെ അതിക്രമം ഉണ്ടാകാന്‍ സാധ്യതയുള്ളതായും പോലീസ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതി ദിലീപിനെ വിസ്തരിക്കുന്നതിന് വീഡിയോ കോണ്‍ഫറന്‍സിന് അനുമതി നല്‍കിയിരിക്കുന്നത്. ദിലീപിനെ ജയിലില്‍ നിന്നും പുറത്തേയ്ക്ക് കൊണ്ടുവരുന്നതിനും, ആലുവ മുതല്‍ അങ്കമാലി വരെ കൊണ്ടുപോകുന്നതിനും വന്‍പോലീസ് സുരക്ഷയാണ് ആവശ്യമുള്ളത്.
ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് അപേക്ഷ നല്‍കിയത്. ഇന്ന് ഉച്ചയോടുകൂടെയാണ് ചില സുരക്ഷ കാരണങ്ങളാല്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ല എന്ന് പോലീസ് കോടതിയെ അറിയിച്ചത്. മാത്രമല്ല വീഡിയോ കോണ്‍ഫറന്‍സിന് അവസരം ഒരുക്കിനല്‍കണമെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ഹൈക്കോടതി ഇന്ന് ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി.
https://www.facebook.com/Malayalivartha