വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും...
കോവളം എം.എല്‍.എയുടെ എം. വിന്‍സന്റെ് ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. എം.എല്‍.എയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നല്കിയ അപേക്ഷയിലും കോടതി ഇന്ന് തീര്‍പ്പ് കല്പ്പിക്കുശമന്നാണ് കരുതുന്നത്. വൈകിട്ട് മൂന്ന് മണിക്ക് വിന്‍സന്റിനെ കോടതിയില്‍ എത്തിക്കും.
പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ച രേഖകളൊന്നും ലഭിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ പരാതിയെത്തുടര്‍ന്നാണ് ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. അറസ്റ്റിന് ശേഷം വന്ന വെളിപ്പെടുത്തലുകളും ശാസ്ത്രീയ പരിശോധനകളും പൂര്‍ത്തിയാക്കുന്നതിന് എം.എല്‍.എയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.
കസ്റ്റഡിയില്‍ ലഭിച്ചാല്‍ പീഡനം നടന്നുവെന്ന് വീട്ടമ്മ മൊഴി നല്കിയ വീട്ടിലും, കടയിലും എത്തിച്ച് വിന്‍സന്റിനെ തെളിവെടുക്കും.
https://www.facebook.com/Malayalivartha