ഹൈക്കോടതിയില്‍ വഴിത്തിരിവായത് മഞ്ജു വാര്യരുടെ മൊഴി
ദിലീപിന് ജാമ്യം നല്‍കേണ്ടതില്ലെന്ന ഹൈക്കോടതി തീരുമാനത്തെ സ്വാധീനിച്ചത് മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി. കാവ്യാ മാധവനും ദിലീപും തമ്മില്‍ അഞ്ചു കൊല്ലമായി അടുപ്പത്തിലായിരുന്നു എന്നാണ് മഞ്ജു വാര്യര്‍ ഐ.ജി. ബി. സന്ധ്യയോട് പറഞ്ഞത്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷ്മമായ വിവരങ്ങള്‍ വരെ അക്രമത്തിന് ഇരയായ നടി മഞ്ജുവാര്യര്‍ക്ക് നല്‍കിയിരുന്നു. കാവ്യയുമായുള്ള ദിലീപിന്റെ വിദേശയാത്രയുടെ വിവരങ്ങളും നല്കി. ചില ചിത്രങ്ങളും നല്കി. അതെല്ലാം ദിലീപിനെ കാണിച്ചു. ആദ്യം താന്‍ അതൊന്നും വിശ്വസിച്ചില്ല. മീശമാധവന് എന്ന ചിത്രത്തില്‍ കാവ്യയുമായുള്ള ദിലീപിന്റെ ആത്മാര്‍ത്ഥമായ അഭിനയം കണ്ടപ്പോഴും സംശയം ഉണ്ടായി. എന്നിട്ടും ഒന്നും ചോദിച്ചില്ല. എന്നാല്‍ അക്രമത്തിനിരയായ നടി പറഞ്ഞ വിവരങ്ങള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കേട്ട പാടേ നിഷേധിച്ചു. അപ്പോള്‍ ദിലീപ് പൊട്ടിത്തെറിക്കുകയാണ് ചെയ്തത്.
കൊച്ചിയിലെ ഹോട്ടലില്‍ പോലീസിന് മൊഴി നല്കുന്ന ഘട്ടങ്ങളില്‍ പലപ്പോഴും മഞ്ജു വാര്യര്‍ പൊട്ടി കരഞ്ഞെന്നാണ് ഐ.ജിയുടെ റിപ്പോര്‍ട്ടിലുള്ളത്. സീല്‍ ചെയ്ത കവറിലാണ് മൊഴി ഹൈക്കോടതിക്ക് കൈമാറിയത്. നടിയെ ആക്രമിച്ചത് ദിലീപാണെന്ന് മഞ്ജു പറയുന്നില്ലെങ്കിലും അതിന്റെ സൂചനകള്‍ മൊഴിയിലുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് മഞ്ജുവിന്റെ മൊഴി. അതിനര്‍ത്ഥം സംഭവത്തിന് ഉത്തരവാദി ദിലീപാണെന്ന് മഞ്ജുവും കരുതുന്നു എന്നാണ്.
കുടുംബം തകരാന്‍ ദിലീപ് ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അത് സംഭവിച്ചതിലാണ് ദിലീപിന് സങ്കടം. മകളുടെ വിഷമം ദിലീപിന് താങ്ങാനായില്ല. ചുറ്റികളികളുമായി മുന്നോട്ട് പോകാനായിരുന്നു നടന്റെ പദ്ധതി. എന്നാല്‍ കാവ്യാ മാധവന്റെ ആദ്യ വിവാഹ ജീവിതം തകര്‍ക്കാന്‍ ദിലീപ് ലക്ഷ്യമിട്ടിരുന്നു. കാവ്യ വിവാഹം കഴിക്കുന്നതിനോട് ദിലീപിന് താത്പര്യം ഉണ്ടായിരുന്നില്ല. കാവ്യയുടെ ആദ്യവിവാഹ രാത്രിയില്‍ ഒരു പ്രമുഖ ടെലിവിഷന്‍ ചാനലില്‍ മീശ മാധവന് കാണിച്ചതിനു പിന്നിലും ദിലീപാണെന്ന് കേള്‍ക്കുന്നു.
ദിലീപിന്റെ പ്രവര്‍ത്തനങ്ങള്‍ കൊടും ചതിയെന്നാണ് കോടതിയുടെ വ്യാഖ്യാനം. ഒരു കാരണവശാലും ദിലീപിന് ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാരിന്റെയും കോടതിയുടെയും കണക്കുകൂട്ടല്‍. ജാമ്യം അനുവദിക്കുകയാണെങ്കില്‍ മൊഴി നല്കിയ നടിയെയും പള്‍സര്‍ സുനിയെയും ദിലീപും സംഘവും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു. ചില ഉന്നത ഐ.പിഎസ് ഉദ്യോഗസ്ഥരെ ദിലീപ് സ്വാധീനിച്ചതായും വിവരമുണ്ട്. അവര്‍ ദിലീപിന് അനുകൂലമായ നിലപാട് എടുക്കാനുള്ള കാരണവും ഇതാണത്രേ.
ദിലീപിന്റെ മനസ് പകയുടെയും വൈരാഗ്യത്തിന്റെയും കൊട്ടാരമാണെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. തന്റെ ജീവിതം തകര്‍ത്തവരെ ദിലീപ് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ നിന്നും മനസിലാവും.
https://www.facebook.com/Malayalivartha