അനശ്വര നടന് ജയന്റെ മരണം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി
നടന് ജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. പീരുമേട് സ്വദേശി ഡോ എം മാടസ്വാമിയാണ് പരാതി നല്‍കിയത്. സിനിമാ ചിത്രീകരണത്തിനിടെ ജയന് മരിക്കാനിടയായ സംഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം വേണമെന്നാണ് ആവശ്യം.
കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജയന് മരിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണാണ് ജയന് മരിക്കുന്നത്. അന്നുമുതല്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജയനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നിരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha