Widgets Magazine
18
Oct / 2017
Wednesday

മംഗളത്തിനോട് കാണിച്ച ആവേശം ന്യൂസ് 18നോട് കാണിക്കാതെ പോലീസ്: ചാനലിലെ വനിതയെ പീഡിപ്പിച്ച മുതിര്‍ന്ന നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത് മാത്രം മിച്ചം; വിഷയത്തില്‍ ലല്ലുവും സനീഷും മിണ്ടാത്തതെന്തെന്ന് സോഷ്യല്‍ മീഡിയ

12 AUGUST 2017 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ

തന്റെ മതപരിവർത്തനത്തിൽ സംഭവിച്ചതെന്തന്ന് തുറന്ന് പറഞ്ഞ് ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര

സോളാർ റിപ്പോർട്ടിൽ സർക്കാരിന് ആശയക്കുഴപ്പമെന്ന് രമേശ് ചെന്നിത്തല

തന്റെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ എ ഡി ജി പി ബി.സന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്വാമി ഗംഗേശാനന്ദ രംഗത്ത്

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ചാണ്ടിക്ക് നല്‍കണം; ഇല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ പിഴയടയ്‌ക്കേണ്ടി വരും

സര്‍ക്കാരിനെതിരെ വാര്‍ത്തയെഴുതിയാല്‍ മാത്രം വലിയ കേസോ. ഇല്ലെങ്കില്‍ തൊഴില്‍പ്രശ്‌നം മാത്രമോ. സംഭവത്തില്‍ പോലീസിന് മെല്ലെപ്പോക്കെന്ന് വിമര്‍ശനം. റിലയന്‍സിന്റെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സ്ഥാപനത്തിലെ മുതിര്‍ന്ന നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാപ്രേരണ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി. ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍ പിള്ള, സി.എന്‍. പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിനായി തുമ്പ പോലീസിന് കൈമാറി. ജോലി മികവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഏതാനും മാധ്യമ പ്രവര്‍ത്തകരോട് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാനല്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് വനിതാ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിയിലായ മാധ്യമ പ്രവര്‍ത്തക തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിങ്ങളുടെ നാവുകള്‍ പണയത്തിലാണോ?.. ന്യൂസ് 18 നിങ്ങളുടെ നാവുകള്‍ പണയത്തിലാണോ? എന്തേ ഫെയ്‌സ് ബുക്കില്‍ വിപ്ലവം തീര്‍ക്കാന്‍ രണ്ടു പേരെയും കാണുന്നില്ലല്ലോ?. ആത്മഹത്യയ്ക്ക് ശ്രമിച്ച ആ സഹോദരി ഉള്‍പ്പെടെ നാളെ തൊഴിലില്ലാതാകും എന്ന ഭയത്താല്‍ നിങ്ങളിരിക്കുന്ന ഓഫീസിന്റെ ഭാഗമായി ഇപ്പോഴും കുറച്ചു പേര്‍ ഇരിക്കുന്നുണ്ടല്ലോ? ലേ. മാലാഖമാര്‍ക്ക് വേണ്ടി , പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി, മാധ്യമ അധാര്‍മികതയ്ക്ക് എതിരെ നിങ്ങളുടെ ഫെയ്‌സ് ബുക്ക് വിപ്ലവം കണ്ട് ഒരുപാട് നോക്കിയിരുന്നിട്ടുണ്ട്. അതോണ്ട് വീണ്ടും ചോയ്ച്ച് പോവാണ് ആ പെണ്‍കുട്ടിയ്‌ക്കൊപ്പം എന്നൊരു ഹാഷ് ടാഗ് നിങ്ങടെ വിപ്ലവ ഇടത്തില്‍ കാണാന്‍ ഭാഗ്യമുണ്ടാകുമോ ?.. എല്ലാത്തിനും ന്യായം കണ്ടെത്തുന്നവരാണല്ലോ? നിങ്ങളുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് തന്നെയല്ലേ ഈ ഗതികേട് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്നിട്ടും വിപ്ലവ പോരാളികള്‍ മിണ്ടുന്നില്ല വിഷമമുണ്ട്. ഇവിടെയാണ് നിങ്ങളുടെയൊക്കെ പൊയ്മുഖം വീണുടയുന്നത്.

സഖാക്കളെ നാളെ തൊഴിലില്ലാതാകുമ്പോള്‍ നിങ്ങള്‍ക്കും ഇതേ വികാരമായിരിക്കും ഇതേ വേദനയായിരിക്കും. ഫെയ്‌സ് ബുക്കിലെ ഫോളോവേഴ്‌സ് അന്നം തരില്ലല്ലോ .ഇനി നാളെ ഈ പെണ്‍കുട്ടിയേയും, കൂടെ അെ്രെപസല്‍ കിട്ടിയ ബാക്കിയുള്ളവരേയും കഴിവു കുറഞ്ഞവരായി ഉയര്‍ത്തിക്കാട്ടി നിങ്ങളു വീണ്ടും സ്റ്റാറാകും. അപ്പോഴും നിങ്ങള്‍ക്ക് എന്താ നഷ്ടപ്പെടാനുള്ളത് അല്ലേ. ആരാന്റമ്മയ്ക്ക് പ്രന്തിളകിയാ കാണാന്‍ നല്ല യഥാര്‍ഥ മാധ്യമ പ്രവര്‍ത്തകര്‍. ഇന്നലെ ന്യൂസ് 18 കേരളയിലെ പ്രൊഡ്യൂസര്‍ ആത്മഹത്യക്ക് ശ്രമിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളല്‍ വൈറലായ ഒരു കുറിപ്പാണിത്. എന്തു കാര്യങ്ങള്‍ക്കും തങ്ങളുടെ അഭിപ്രയ സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പക്ഷെ ന്യൂസ് 18 നില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി ഒരുപാട് നാളായിട്ടും ഇക്കാര്യത്തില്‍ മൗനം പാലിച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സനീഷിനെതിരെ പല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വലിയ രീതിയില്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. തെഴില്‍ പീഢനവും തൊഴിലിടത്തിലെ ലൈംഗിക/ജാതീയ അധിക്ഷേപവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു. അതേ സമയം പല മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും അഭിപ്രായ ഭിന്നതയും .രൂപപ്പെട്ടിട്ടുണ്ട്. മംഗളം ടിവി വാര്‍ത്തയ്‌ക്കെതിരെ കൊടിപിടിച്ച് ചാനല്‍ ഓഫീസ് കവാടത്തിനു മുന്നിലെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഇരട്ടത്താപ്പ് തന്നെയാണ് ഈ അഭിപ്രായ ഭിന്നതയ്ക്ക് കാരണം. മംഗളം ടിവി ഇക്കാര്യത്തില്‍ എടുത്ത സമീപനത്തെ രണ്ടു തരത്തില്‍ നോക്കി കാണുന്നവരുണ്ട്. മംഗളം ശശീന്ദ്രന്‍ വിഷയം കൈകാര്യം ചെയ്തപ്പോള്‍ ഫെയ്‌സ് ബുക്കില്‍ അതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ പ്രശ്‌നം നടന്നിരിക്കുന്ന സ്ഥാപനത്തിന്റെ ഭാഗമായുള്ളത് എന്നതു തന്നെയാണത്.
എന്നാല്‍ മറ്റു മാധ്യമ സ്ഥാപനങ്ങള്‍ വാര്‍ത്ത കൊടുക്കാതിരുന്നിട്ടുും ഈ വാര്‍ത്ത മംഗളം ബ്രേക്ക് ചെയ്യുകയും ചെയ്തു. അതു സംബന്ധിച്ച് മംഗളം ന്യൂസ് എഡിറ്റര്‍ എസ്.വി. പ്രദീപ് തന്റെ ഫെയ്‌സ് ബുക്കില്‍ നിശിത വിമര്‍ശനമാണ് നടത്തിഎസ്.വി. പ്രദീപിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
ഇരട്ടതാപ്പുകാരാ,,,,,,പൊയ്മുഖമേ,,,,,,, സ്വന്തം സ്ഥാപനത്തിലെ,ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അശ്ലീലം ഉപയോഗിച്ച് പീഡിപ്പിച്ച് അവരുടെ പരാതി നാളുകളായി പൂഴ്ത്തിവച്ച് അവരെ അത്മഹത്യാ ശ്രമത്തിലേക്ക് തള്ളിവിട്ട താങ്കളുടെ നീച പ്രവൃത്തിക്ക് എന്ത് വിശേഷണമാണ് താങ്കളുടെ കപടതയ്ക്ക് മാറ്റു കൂട്ടൂക സ്ത്രീ സുരക്ഷിതത്വത്തിനായുളള കപട ആക്രോശം മീഡിയവണ്‍ ചാനലിലെ ജോലി ഉപേക്ഷിക്കാന്‍ കാരണം അവിടുത്തെ തൊഴിലാളി പീഡനത്തിലെ പ്രതിഷേധമെന്ന കപടത.ഒരു പെണ്‍കുട്ടി അവളുടെ ജീവന്‍ ബലി നല്‍കി താങ്കളുടേയും അവിടുത്തെ ചില കപട ബിംബങ്ങളേയും തുറന്നു കാട്ടിയിരിക്കുന്നു അതെ താങ്കളുടെ ഈ പഴയ പോസ്റ്റ് ഇപ്പോള്‍ താങ്കള്‍ക്ക് അര്‍ത്ഥവത്തായി ലാല്‍ സലാം സഖാവേ ലാല്‍ സലാം. ഇനിയും സോഷ്യല്‍ മീഡിയ ഗീര്‍വാണങ്ങള്‍ക്ക് താങ്കള്‍ക്ക് കഴിയട്ടേ..
വന്‍ ശമ്പളം നല്‍കി കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയെല്ലാം അടര്‍ത്തിയെടുത്തിയ ന്യസ് 18 ചാനലാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തക ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ആലപ്പുഴ സ്വദേശിനിയായ വനിതാ മാധ്യമപ്രവര്‍ത്തകയാണ് ഉറക്ക ഗുളിക അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സനീഷിനെതിരെ എഡിറ്റര്‍ രാജീവ് ദേവരാജിനാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാതെ രാജീവ് ഇത് പൂഴ്ത്തിയെന്നാണ് ആരോപണം. അവധിയിലായിരുന്ന പെണ്‍കുട്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് ഓഫീസിലെത്തി രാജീവിനെ കണ്ട് ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഇതിനുശേഷം വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (13 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (15 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (21 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (1 hour ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (1 hour ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

പാക്കിസ്ഥാനിൽ പോലീസിനുനേരെ നടന്ന ചാവേർ സ്ഫോടനത്തിൽ അഞ്ച്പേർ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends