Widgets Magazine
18
Oct / 2017
Wednesday

പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തേക്കാള്‍ പ്രധാനം വന്ദേമാതരമാണെന്ന് പറഞ്ഞ ചാനല്‍ അവതാരകക്കെതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

12 AUGUST 2017 03:31 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് 30 കുഞ്ഞുങ്ങള്‍ അടക്കം 60 പേര്‍ മരിച്ച ദാരുണ സംഭവം പുറത്ത് വന്നത് ഇന്നലെയാണ്. സ്വന്തം മണ്ഡലം കൂടിയായാ ഗോരഖ്പൂരില്‍ സംഭവം നടന്നിട്ടും ഒമ്പതാം ദിവസമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിആര്‍ഡി മെഡിക്കല്‍ കോളെജ് സന്ദര്‍ശിക്കാനെത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ ഞെട്ടിച്ച സംഭവം പുറത്തുവന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ‘സ്പോണ്‍സേര്‍ഡ്’ പരിപാടികള്‍ അവതരിപ്പിക്കുന്ന തിരക്കിലായിരുന്നു ദേശീയ മാധ്യമങ്ങള്‍ ഇന്നലെ. ഒരു പടി കൂടി കടന്ന് 30 കുഞ്ഞുങ്ങളുടെ മരണം ഒരു വിഷയമേ അല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടൈംസ് നൗ വാര്‍ത്താ ചാനലിലെ അവതാരക നവിക കുമാര്‍.

ഇന്നലെ രാത്രി നടന്ന ന്യൂസ്ഹവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു വ്യാപക പ്രതിഷേധമുയര്‍ത്തുന്ന സംഭവത്തിനാധാരം. ചാനലിന്റെ മാനേജിങ് എഡിറ്റര്‍ കൂടിയായ ഇവര്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രസ്താവനയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പാനലിസ്റ്റ് കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ ആദിത്യനാഥ് സര്‍ക്കാര്‍ അനാസ്ഥ ചൂണ്ടിക്കാണിച്ചപ്പോളായിരുന്നു നവിക കുമാറിന്റെ പ്രതികരണം. ചര്‍ച്ച വന്ദേമാതരത്തെ കുറിച്ചാണ്. നിങ്ങള്‍ എന്തിനാണ് യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ഒളിച്ചോടുന്നതെന്ന് ഇവര്‍ ആക്രോശിച്ചു. ഉത്തര്‍പ്രദേശിലെ മദ്രസകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതരണമെന്ന് ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവിനെക്കുറിച്ചായിരുന്നു ഇന്നലെ ചാനലിലെ അന്തി ചര്‍ച്ച.

ആഗസ്റ്റ് 15ന് മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം, ആഘോഷ പരിപാടികളുടെ ദൃശ്യങ്ങള്‍ അതാത് ജില്ലാ ന്യൂനപക്ഷ ഓഫീസര്‍ക്ക് അയച്ചുകൊടുക്കണം എന്നിവയാണ് ഉത്തരവിലെ നിബന്ധനകള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ എന്ത് കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചു കൂടാ എന്ന മട്ടിലായിരുന്നു ചര്‍ച്ച. തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി തന്നെ ട്വിറ്ററില്‍ വിമര്‍ശനവുമായെത്തി.

‘എന്തിനാണ് വന്ദേമാതരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ച് പറഞ്ഞ് നിങ്ങള്‍ ആളുകളെ വ്യതിചലിപ്പിക്കുന്നത് എന്തിനെന്നായിരുന്നു ഒരു അവതാരക പറഞ്ഞത്. ദൈവം മിഡീയയെ രക്ഷിക്കട്ടെ’ എന്നായിരുന്നു രജ്ദീപ് സര്‍ദേശായുടെ ട്വീറ്റ്. അക്ഷയ് കൂമാറിന്റെ പുതിയ ചിത്രം ഏക് പ്രേം കഥയുടെ പ്രമോഷന്‍ പരിപാടികളും ദേശീയതയെക്കുറിച്ചുള്ള വിവിധ ചര്‍ച്ചകളും കൊണ്ട് വിദഗ്ദ്ധമായി ഉത്തര്‍പ്രദേശിലെ സംഭവം ദേശീയ മാധ്യമങ്ങളില്‍ ചിലത് മറച്ച് പിടിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ എന്ത് സംഭവിച്ചാലും പ്രതികരിക്കുന്ന പ്രധാനമന്ത്രി മോഡി ഇക്കാര്യത്തില്‍ എന്താണ് പ്രതികരിക്കാത്തത് എന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശമുയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്‌ഥാനത്തെ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്  (1 minute ago)

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (17 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (19 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (25 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (1 hour ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (1 hour ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (2 hours ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

Malayali Vartha Recommends