Widgets Magazine
12
Dec / 2017
Tuesday

കാമുകനെ ചതിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബിനി ആരായിരുന്നു?

12 AUGUST 2017 08:48 PM IST
മലയാളി വാര്‍ത്ത

ഷാപ്പിലെ കറിവെപ്പുകാരിയാണെങ്കിലും ബിനിയുടെ കാമുകന്മാരുടെ എണ്ണം കേട്ടാല്‍ ആരും ഞെട്ടിപ്പോകും.കാമുകന്മാരായി 18 പോലും തികയാത്ത പയ്യന്മാര്‍ വരെ. വയനാട് മാനന്തവാടിയില്‍ കാമുകനെ ചതിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടിയിലായ ആറ്റിങ്ങല്‍ സ്വദേശിനിയും മാനന്തവാടി റിച്ചാര്‍ഡ് ഗാര്‍ഡനില്‍ ബിനി മധു വിന്റെ കഥയാണിത്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പണത്തിന് മീതേ പറന്ന ബിനിയുടെ ജീവിതകഥ ആരേയും അമ്പരപ്പിക്കുന്നതാണ്. സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരെ പ്രണയംനടിച്ചു വലയിലാക്കിയാണ് ബിനി അതിവേഗം സമ്പന്നയായി മാറിയത്. അസ്വാഭാവിക മരണമെന്ന് പൊലീസ് ആദ്യം എഴുതിത്തള്ളിയ കൊലക്കേസിലാണ് ബിനി അപ്രതീക്ഷിതമായി കുരുക്കിലായത്.

ആറ്റിങ്ങല്‍ സ്വദേശിയും ബിനിയുടെ കാമുകനുമായ സുലിലാണ് കൊല്ലപ്പെട്ടത്. പിടിയിലായ ബിനിയുടെ ഫോണ്‍ പരിശോധിച്ച പോലീസുകാര്‍ ഞെട്ടിയെന്നാണ് വിവരം. 18 തികയാത്തവര്‍ വരെ കാമുകന്മാരുടെ പട്ടികയില്‍ ഉണ്ടായിരുന്നുവത്രേ. കാമുകന്മാരുമായി അശ്ലീല സംഭാഷണം നടത്തി റെക്കോര്‍ഡ് ചെയ്ത് വച്ച ശേഷം പിന്നീട് കേള്‍ക്കുന്ന വിചിത്രമായ സ്വഭാവവും ഇവര്‍ക്കുണ്ടായിരുന്നു.

വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സമ്ബാദിച്ച പണമുപയോഗിച്ചാണ് മാനന്തവാടി കൊയിലേരി ഊര്‍പ്പള്ളിയിലെ പത്തു സെന്റ് സ്ഥലത്ത് ബിനി വീട് നിര്‍മിച്ചത്. ഇവിടെ സഹോദരന്‍ എന്ന വ്യാജേനയാണ് കൊല്ലപ്പെട്ട സുലിലിനെ താമസപ്പിച്ചിരുന്നത്. ബിനിയുടെ എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടി കൂടെയുണ്ടായിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലും. ബിനിക്കൊപ്പം യുവാവിനെ കണ്ട് അന്വേഷിച്ചവരോടൊക്കെ പറഞ്ഞത് തന്റെ സഹോദരനാണെന്നാണ്.

ആ സാഹോദര്യത്തെ ആരും സംശയിച്ചില്ല. കുറച്ച് പണത്തിന്റെ പ്രശ്‌നമുള്ള സമയത്തായിരുന്നു ബിനി തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഒരു കല്യാണത്തിനിടെ സുലിലിനെ പരിചയപ്പെടുന്നത്. ആവശ്യത്തിലധികം പണമുണ്ടെന്ന് കണ്ട ബിനി സുലിലിനെ വശീകരിച്ച് കൂടെ കൂട്ടുകയായിരുന്നു. സുലിലിന്റെ കൈവശമുണ്ടായിരുന്ന പണമെല്ലാം പല ഘട്ടങ്ങളിലായി ബിനി അപഹരിച്ചു. ഇങ്ങനെ നാല്പത് ലക്ഷത്തോളം രൂപ ബിനി തട്ടിയെടുത്തുവെന്നാണ് വിവരം.

ആഢംബരമായ ജീവിതമായിരുന്നു ബിനി നയിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. വിദേശത്തായിരുന്ന ബിനിയുടെ ഭര്‍ത്താവ് നാട്ടിലെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കാമുകനെ മതിയെന്ന് പറഞ്ഞ് ബിനി ഭര്‍ത്താവിനെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. എന്നാല്‍, സുലിലിന്റെ കൈയിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നതോടെ ഇയാളെ ഒഴിവാക്കാന്‍ ബിനി ലക്ഷ്യമിട്ടിരുന്നു. പിന്നീട് തട്ടിപ്പ് മനസിലായ സുനില്‍ പണം മടക്കിചോദിച്ചതോടെയാണ് സുലിലിനെ വധിക്കാന്‍ ബിനി ഉറപ്പിച്ചത്.

വീട്ടുജോലിക്കാരിയായ അമ്മുവിനാണ് സുലിലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുന്നത്. ഇക്കാര്യം അമ്മു പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൃത്യം നടത്തിയതിന് ശേഷം ഇവര്‍ മൃതദേഹം പുഴയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (27 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (39 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (50 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends