Widgets Magazine
19
Aug / 2017
Saturday

ഇനി ആംബുലന്‍സ് വിളിക്കാന്‍ എളുപ്പം...

12 AUGUST 2017 10:18 PM IST
മലയാളി വാര്‍ത്ത

ആംബുന്‍സ് സേവനം വ്യാപകമാക്കാന്‍ ആരോഗ്യവകുപ്പിന്റെ പുതിയ പദ്ധതി. ഈ പദ്ധതി നിലവില്‍ വരുന്നതോടെ ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ ആംബുലന്‍സ് സേവനം നേടാന്‍ കഴിയും. ഇതു സംബന്ധിച്ച മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. 108 ആംബുലന്‍സ് സേവനം മെച്ചപ്പെടുത്താനായി മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച മൂന്നു പദ്ധതി നിര്‍ദേശങ്ങളിലൊന്നാണിത്.

ഊബര്‍ ആപ്പിലൂടെ ടാക്‌സി വിളിക്കുന്നതു പോലെ ആംബുലന്‍സും വിളിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ 108 മാതൃക തുടരുക, സ്വകാര്യ സംരംഭകരുടെ പിന്തുണയോടെ കൂടുതല്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കോര്‍പ്പറേഷന്‍ കൈമാറിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള കോള്‍ സെന്റര്‍ കേന്ദ്രമാക്കിയാകും ഓണ്‍ലൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് ഫോണിലെ ആപ്ലിക്കേഷന്‍വഴി ഒരാള്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ അയാള്‍ എവിടെയാണോ നില്‍ക്കുന്നത് അവിടേയ്ക്ക് പരിസരത്തുള്ള ആംബുലന്‍സ് എത്തും.

ഡ്രൈവറുടെ മൊബൈല്‍ നമ്ബര്‍, വാഹന നമ്ബര്‍ എന്നിവയും മൊബൈലില്‍ ലഭ്യമാകും. അപകടത്തില്‍പെട്ടയാള്‍ക്ക് ഫോണ്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ ബന്ധുക്കള്‍ക്കോ തൊട്ടടുത്തുള്ളവര്‍ക്കോ മൊബൈല്‍ ആപ് വഴി കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഇതോടൊപ്പം 108 എന്ന നമ്ബരിലും സേവനം ലഭ്യമാകും. വാഹനങ്ങള്‍ എന്‍.ആര്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ചു വാങ്ങാനാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. പ്രവര്‍ത്തന ചുമതല മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനായിരിക്കും.

സ്വകാര്യ, സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ കൂടുതല്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. താല്‍പര്യമുള്ള ഏതു ഏജന്‍സിക്കും പദ്ധതിയുമായി സഹകരിക്കാം. ആംബുലന്‍സുകളുടെ അറ്റകുറ്റപ്പണി ഈ ഏജന്‍സികള്‍ക്കായിരിക്കും. പ്രതിഫലം സര്‍ക്കാര്‍ നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിനെതിരെ രമ്യ നമ്പീശന്‍ സാക്ഷി? ആക്രമണത്തിനു ശേഷം നടി കഴിഞ്ഞതു രമ്യയുടെ വീട്ടില്‍  (14 minutes ago)

മുടക്കംകൂടാതെ ദിവസവും ഓരോ ഗ്ലാസ് വിസ്‌കി അവര്‍ അകത്താക്കുന്ന മുത്തശ്ശി  (17 minutes ago)

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ ആവശ്യപ്പെട്ട് റെയില്‍ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്  (1 hour ago)

ഗോവയിലെ നിശാപാര്‍ട്ടിയില്‍ മലയാളി മരിച്ചു, അനാശാസ്യ പ്രവര്‍ത്തനങ്ങളും അമിത ലഹരിമരുന്ന് ഉപയോഗവും: രണ്ട് ക്ലബ് ഉടമകള്‍ അറസ്റ്റില്‍  (1 hour ago)

ട്രെയിന്‍ പാളം തെറ്റി; കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് ബോഗികള്‍ മറിഞ്ഞു  (1 hour ago)

ഒരു അത്ഭുത കാഴ്ച്ച  (1 hour ago)

മോഹന്‍ലാലിന്റെ വീട്ടിലെ വിരുന്ന് സൂപ്പര്‍: വിശാല്‍  (1 hour ago)

'മക്കള്‍ക്കായി പദവിയോ പണമോ ആവശ്യപ്പെട്ടിട്ടില്ല'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നാരായണ മൂര്‍ത്തി; സിക്കയുടെ രാജിക്ക് പിന്നാലെ ഇന്‍ഫോസിസില്‍ ഭിന്നത അതിരൂക്ഷം  (2 hours ago)

രഹസ്യവിവാഹ വാര്‍ത്തയിൽ രഞ്ജിനിയുടെ പ്രതികരണം  (2 hours ago)

തൊഴുതുകൊണ്ട് കരഞ്ഞു പറഞ്ഞില്ലേ?? എന്നിട്ടും എന്തിനാണ് ഈ ക്രൂരത?  (2 hours ago)

കീഴടങ്ങിയിട്ടും ശൈലജയുടെ അഹങ്കാരത്തിന് കുറവില്ല: വ്യാജരേഖ ചമച്ച് 400 കോടിയുടെ സ്വത്ത് തട്ടിയ കേസിലെ മുഖ്യപ്രതി ശൈലജയും ഭര്‍ത്താവും കീഴടങ്ങി  (2 hours ago)

തയ്യാറാക്കാം കസ് കസ് പായസം  (2 hours ago)

ട്രംപ് ബാനനെ പുറത്താക്കുന്നത് തീരുമാനം എടുത്തിരുന്നു  (2 hours ago)

കല്യണചെക്കന്‍മാരുടെ ശ്രദ്ധയ്ക്ക്  (2 hours ago)

മേല്‍ക്കൂര സോളാര്‍ പാനലായി പ്രവര്‍ത്തിക്കും  (3 hours ago)

Malayali Vartha Recommends