കേരളത്തെ നടുക്കി ബ്ലൂ വെയ്ല്; തിരുവനന്തപുരം സ്വദേശിയായ 16 കാരന്റെ ആത്മഹത്യയ്ക്ക് കാരണം ബ്ളൂവെയിൽ ഗെയിമെന്ന് അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല് ഗെയിം ആണെന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ മാസം ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുമ്പ് മനോജ് ബ്ലൂ വെയ്ല് ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പിന്തിരിപ്പിക്കാന് നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനോജിന്റെ ജീവിതം തന്നെ ബ്ലൂ വെയ്ല് ടാസ്കുകളോട് സാമ്യമുള്ള രീതിയിലായെന്നും മാതാപിതാക്കള്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. ആത്മഹത്യയ്ക്കു മുമ്പ് ഫോണില്‍ നിന്ന് ഗെയിം പൂര്‍ണമായി ഡീലീറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോള്‍ പൊലീസിന്റെ പക്കലാണ്.
ഒൻപത് മാസങ്ങൾക്കു മുമ്പ് മനോജ് ബ്ലൂവെയിൽ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നതായി അമ്മ അനു പറയുന്നു. ഇക്കാര്യം മനോജ് തന്നോട് പറഞ്ഞിരുന്നുവെന്നും അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നതായും അനു പറഞ്ഞു. ഒൻപത് മാസത്തിനിടയിൽ മനോജിന്റ ചെയ്തികളെല്ലാം ബ്ലൂവെയിൽ ടാസ്കുകൾക്ക് സമാനമായിരുന്നുവെന്ന് അമ്മ പറഞ്ഞു.
ഒറ്റയ്ക്ക് എങ്ങും പോകാറില്ലായിരുന്ന മകൻ കടൽ കാണാൻ ഒറ്റയ്ക്ക് ശംഖമുഖത്ത് പോയി. കയ്യിൽ ഒറ്റയ്ക്ക് കോമ്പസ് കൊണ്ട് അക്ഷരങ്ങൾ കോറാൻ കഴിയാത്തതിനാൽ സുഹൃത്തിനെക്കൊണ്ട് നിർബന്ധിപ്പിച്ച് കൈ മുറിപ്പിച്ചു. നീന്തൽപോലും അറിയാത്ത മനോജ് പുഴയിൽ ചാടി. ആ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചു. സിനിമയ്ക്ക് എന്നും പറഞ്ഞ് രാത്രിൽ മകൻ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. ഇത് സെമിത്തേരിയിൽ ഒറ്റയ്ക്ക് പോയിരിക്കാനാണെന്നും അനു പറഞ്ഞു. മരണത്തെ കുറിച്ച് മനോജ് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഞാൻ മരിച്ചാലും അനിയതിയുണ്ടല്ലോ 'അമ്മ വിഷമിക്കരുതെന്ന് മോൻ പറഞ്ഞിരുന്നെന്നും അനു പറഞ്ഞു.
https://www.facebook.com/Malayalivartha