ദിലീപ് വിവാദം മഞ്ജുവിന് സിനിമയില്‍ തിരിച്ചടിയാകുന്നു
ദിലീപ് വിവാദം മഞ്ജു വാര്യര്‍ക്ക് സിനിമയില്‍ തിരിച്ചടിയാകുന്നു. മോഹന്‍ലാല്‍ നായകനായ ഒടിയന് എന്ന ചിത്രത്തില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. താരമൂല്യം കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കാരണം ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവാദമാണെന്നാണ് സൂചന.
ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന മഹാഭാരതം എന്ന ചിത്രത്തില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹാഭാരതം എന്ന ചിത്രത്തില്‍ മഞ്ജുവിന് ഒരു പ്രധാന വേഷമാണ് മാറ്റിവച്ചിരുന്നത്. രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്.
ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ജുവിനെതിരെ സിനിമാ രംഗത്ത് നിന്നും ഉയര്‍ന്ന എതിര്‍പ്പാണ് താരത്തെ സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. മഞ്ജുവിന്റേത് ഊതിവീര്‍പ്പിച്ച താരപരിവേഷമാണെന്നും അവര്‍ അഭിനയിച്ച സിനിമകള്‍ സാമ്പത്തിക പരാജയമാണെന്നും സിനിമാ രംഗത്ത് ആരോപണമുണ്ട്.
മഞ്ജുവിനെ ഒരു ബ്രാന്‍ഡ് ആക്കി വളര്‍ത്തിയതിന് പിന്നിലും ശ്രീകുമാറാണെന്നാണ് ആരോപണം. മഞ്ജുവിനെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ബ്രാന്‍ഡിലേക്ക് വളര്‍ത്തിയത് ശ്രീകുമാറാണെന്നാണ് സിനിമാലോകത്തെ അടക്കം പറച്ചില്. മഞ്ജു തിരിച്ച് വരാന്‍ കാരണമായതും തിരിച്ചു വന്നതിന് ശേഷമുള്ള ഓരോ നീക്കങ്ങളും ശ്രീകുമാര്‍ മേനോന് പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്നതാണെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha