വെടിയേറ്റു മരണം: വെടികൊണ്ടത് അടുത്തുനിന്നെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
കോഴിക്കോട് മെഡിക്കൽ കോളജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ യുവാവിന്റെ അടുത്തുനിന്നാണ് വെടിയുതിർത്തിട്ടുള്ളതെന്ന് വ്യക്തമായി. വെടിയുണ്ട ശ്വാസകോശത്തിൽ കയറിയതാണു മരണകാരണമെന്നാണു നിഗമനം.മുത്തഹമ്മിലും മരിച്ച മാസിനും തമ്മിൽ വൈരാഗ്യമോ എന്തെങ്കിലും വിദ്വേഷമോ ഉള്ളതായി വിവരമില്ലെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്താൻ ഉദ്ദേശിച്ചു തന്നെയാണോ വെടിവച്ചതെന്നു കൂടുതൽ അന്വേഷണത്തിലേ വ്യക്തമാവൂ എന്ന് സിഐ ടി.എസ്.വിനു പറഞ്ഞു. അബദ്ധം പറ്റിയതാണെന്ന മുത്തഹമ്മിലിന്റെ മൊഴി അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha