പള്‍സര്‍ സുനിയെ ഇന്നു കോടതിയില്‍ ഹാജരാക്കും; 'മാഡം' ആരെന്ന് ഇന്നറിയുമോ?
നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. രണ്ടു കേസുകളില്‍ കസ്റ്റഡിയിലുള്ള സുനിയുടെ റിമാന്‍ഡ് നീട്ടുകയെന്നതാണ് നടപടിക്രമം. നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസുമായി ബന്ധപ്പെട്ട് വന്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് പള്‍സര്‍ സുനി പറഞ്ഞിരിക്കുന്നത്.
കേസില്‍ മാഡം കെട്ടുകഥയല്ലെന്നും അത്തരത്തിലൊരാള്‍ ഉണ്ടെന്നും പള്‍സര്‍ സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം സിനിമ നടിയാണെന്നും പതിനാറാം തീയതിക്കുശേഷം വെളിപ്പെടുത്തുമെന്നുമായിരുന്നു പറഞ്ഞിരുന്നത്.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശേഷം പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷം തുടരന്വേഷണത്തിനു കസ്റ്റഡിയില്‍ വാങ്ങിയതിനു പിന്നാലെ രണ്ട് കേസുകളും കൂടിയെത്തി. ജയിലില്‍ നിന്ന് ദിലീപിന്റെ അടുപ്പക്കാരെ ഫോണില്‍ വിളിച്ചതിനും ആറുവര്‍ഷം മുന്‍പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനുമായിരുന്നു കേസുകള്‍. ഇവയില്‍ ഓരോന്നിലും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എറണാകുളം എ.സി.ജെ.എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha