ബ്ലൂ വെയില് ഗെയിം ആത്മഹത്യയെക്കുറിച്ച് കേരളത്തില്‍ പരക്കുന്നത് ഊഹാപോഹങ്ങളോ..
കേരളത്തില്‍ ബ്ലൂ വെയ്ല് ഗെയിം ആത്മഹത്യകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം. ഇത് സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതികളില്‍ പരിശോധന നടക്കുകയാണ്. സൈബര്‍ ബോധവല്‍ക്കരണം നടത്താന്‍ പോലീസ് നടപടി സ്വീകരിക്കും. മുന്‍ കരുതലുകള്‍ എടുക്കേണ്ടത് രക്ഷകര്‍ത്താക്കളാണെന്നും ഐജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ തിരുവനന്തപുരത്ത് കഴിഞ്ഞ ജൂലൈ 26ന് പതിനാറുകാരന് ആത്മഹത്യ ചെയ്തത് ബ്ലൂ വെയില് ഗെയിം കളിച്ചതിനെത്തുടര്‍ന്നാണ് എന്ന കുട്ടിയുടെ മാതാവിന്റെ വെളിപ്പെടുത്തല്‍ പോലീസുകാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
ഗെയിമിന്റെ അടിമയായി മാറിയ വിദ്യാര്‍ഥി കഴിഞ്ഞ നവംബറില്‍ ആത്മഹത്യ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചുവെന്ന് അമ്മ വെളിപ്പെടുത്തി. താന്‍ മരിച്ചാല്‍ വിഷമമാകുമോ എന്ന് വിദ്യാര്‍ഥി അമ്മയോട് ചോദിച്ചു. മരിച്ചുപോയാല്‍ തന്റെ സ്നേഹം കൂടി സഹോദരിക്ക് നല്‍കണമെന്നും മാതാവിനോട് പറഞ്ഞു. മകനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന് മാതാവ് ശ്രമിച്ചപ്പോഴെല്ലാം ഗെയിം ഉപേക്ഷിച്ചുവെന്നായിരുന്നു വിദ്യാര്‍ഥി പറഞ്ഞിരുന്നത്. എന്നാല്‍ ഗെയിമിന് അടിമയായി അവന് സ്വയം മരണം വരിക്കുകയായിരുന്നു എന്നും മാതാവ് പറയുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥി ഗെയിം കളിച്ചിരുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ഫോണ്‍ സൈബര്‍ പോലീസിന് കൈമാറി.
https://www.facebook.com/Malayalivartha