താന്‍ ഒരു സെന്റ് ഭൂമി പോലും കൈയേറിയിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി; നിയമവിരുദ്ധമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല
താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരു സെന്റ് ഭൂമി പോലും കൈയേറിയിട്ടില്ലെന്നും മന്ത്രി തോമസ് ചാണ്ടി. ഒരു ചാനലില്‍ വന്ന വാര്‍ത്ത കണ്ടവരാണ് തനിക്കെതിരെ ആരോപണവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൈയേറ്റം നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ റിസോര്‍ട്ടിലേക്ക് പോകാന്‍ രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്നായിരുന്നു ആരോപണം.
https://www.facebook.com/Malayalivartha